അങ്കമാലി ഡയറീസ് തണ്ണീർ മത്തൻ ദിനങ്ങൾ, ജനമൈത്രി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി ബിന്നി റിങ്കി ബെഞ്ചമിൻ വിവാഹിതയായി. സിനിമ മേഖലയിൽ തന്നെ പ്രവർത്തിക്കുന്ന അനൂപ് ലാലാണ് വരൻ. കൊച്ചിയിലെ സ്വകാര്യ റിസോർട്ടിൽ വച്ചായിരുന്നു റിസപ്ഷൻ.
View this post on Instagram
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിലൂടെയാണ് ബിന്നി സിനിമ രംഗത്തേക്ക് പ്രവേശിക്കുന്നത്. ആന്റണി വർഗീസ് അവതരിപ്പിച്ച പെപ്പെ എന്ന കഥാപാത്രത്തിന്റെ രണ്ടാമത്തെ കാമുകിയായ സഖി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ബിന്നി അവതരിപ്പിച്ചത്. ഷൈജു കുറിപ്പ് നായകനായെത്തിയ ജനമൈത്രിയിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.
View this post on Instagram
View this post on Instagram
ഗിരീഷ് എഡിയുടെ സംവിധാനത്തിൽ ഒരു കൂട്ടം പുതുമുഖങ്ങൾ അണിനിരന്ന തണ്ണീർമത്തൻ ദിനങ്ങളിലെ ബിന്ദു മിസ്സ് എന്ന അധ്യാപികാ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.
Read More: ‘കിം കിം’ ചാലഞ്ച് അങ്ങ് കെനിയ വരെ എത്തിയപ്പോൾ; വീഡിയോ പങ്കിട്ട് മഞ്ജു വാര്യർ