/indian-express-malayalam/media/media_files/2025/12/26/bineesh-bastin-engagement-photos-2025-12-26-09-23-42.jpg)
നടൻ ബിനീഷ് ബാസ്റ്റിൻ വിവാഹിതനാവുന്നു. അടൂർ സ്വദേശിനിയായ താരയാണ് വധു. ഇരുവരും അഞ്ചു വർഷത്തോളമായി പ്രണയത്തിലാണ്. ഇപ്പോഴിതാ, തങ്ങളുടെ മനസമ്മതം കഴിഞ്ഞ വിശേഷം പങ്കുവയ്ക്കുകയാണ് ബിനീഷ് ബാസ്റ്റിൻ. സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് ബിനീഷ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.
Also Read: Sarvam Maya Review: ചിരിപ്പിച്ചും രസിപ്പിച്ചും 'സർവ്വം മായ', നിവിന്റെ ഗംഭീര തിരിച്ചുവരവ്; റിവ്യൂ
"ടീമേ.. ഞങ്ങളുടെ മനസമ്മതം കഴിഞ്ഞിട്ടാ.. എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും വേണം," ബിനീഷ് കുറിച്ചു.
Also Read: Bigg Boss: 'സാഹസങ്ങളിലൂടെ നേടിയെടുത്ത മൊതലാ ആ കിടന്ന് ഉറങ്ങുന്നത്'; പ്രണയകഥ വീണ്ടും വൈറൽ
പത്തുവർഷത്തിലേറെയായി സിനിമാലോകത്ത് സജീവമാണ് ബിനീഷ്. എയ്ഞ്ചൽ ജോൺ, പോക്കിരിരാജ, അണ്ണൻ തമ്പി, സൗണ്ട് തോമ, താപ്പാന, ഡാം 999, പാസഞ്ചർ, കൊരട്ടി പട്ടണം റെയിൽവേ ഗേറ്റ്, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ഡബിൾ ബാരൽ, തെറി, കാട്ടുമാക്കാൻ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ ബിനീഷ് വേഷമിട്ടു. സ്റ്റാർ മാജിക് ഷോയിലൂടെയും ബിനീഷ് ശ്രദ്ധ നേടിയിരുന്നു.
Also Read: ഉണ്ണിയും ഗാഥയും അന്നും ഇന്നും; വൈറലായി ചിത്രം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us