Latest News

പപ്പയ്ക്കരികിൽ നിറചിരിയോടെ; ഓർമചിത്രവുമായി താരം

ഏഴു വർഷം മുൻപ് വിട പറഞ്ഞ അച്ഛന്റെ ഓർമകളിൽ താരം

Rimi Tomy, Rimi Tomy childhood photo, Rimi Tomy father, Rimi Tomy pics, rimi tomy photos, videos, rimi tomy news, rimi tomy age

ചിരിപ്പിച്ചും തമാശകൾ പറഞ്ഞും പാട്ടുപാടിയും ഏതു വലിയ ആൾക്കൂട്ടത്തെയും കയ്യിലെടുക്കാൻ പ്രത്യേക കഴിവു തന്നെയുണ്ട് റിമി ടോമിക്ക്. എത്ര മണിക്കൂർ നീണ്ട സ്റ്റേജ് പ്രോഗ്രാമായാലും മൈക്കുമെടുത്ത് റിമി സ്റ്റേജിൽ കയറിയാൽ പിന്നെ മൊത്തത്തിൽ ഓളമാണ്. ഈ ഊർജ്ജസ്വലതയും ഉത്സാഹവും ചടുലതയുമെല്ലാമാണ് റിമി ടോമിയെ മറ്റു ഗായകരിൽ നിന്നും അവതാരകരിൽ നിന്നും വ്യത്യസ്തയാക്കുന്നത്.

ഇപ്പോഴിതാ, തന്റെ പപ്പയ്ക്ക് ഒപ്പമുള്ള ഒരു ഓർമ ചിത്രം പങ്കുവച്ചിരിക്കുകയാണ് റിമി. പപ്പയ്ക്കരികെ നിറചിരിയുമായി നിൽക്കുന്ന കുഞ്ഞു റിമിയെയാണ് ചിത്രത്തിൽ കാണുക. പാല സ്വദേശിയായ ടോമി ജോസഫിന്റെയും റാണിയുടെയും രണ്ടാമത്തെ മകളാണ് റിമി. ഏഴു വർഷം മുൻപാണ് റിമിയുടെ പിതാവ് ടോമി ഹൃദയാഘാതം മൂലം മരിക്കുന്നത്.

ലാൽ ജോസ് സംവിധാനം ചെയ്ത ‘മീശമാധവൻ’ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി എന്ന പാലാക്കാരി പിന്നണിഗാനരംഗത്ത് എത്തുന്നത്. റിമിയുടെ ആദ്യ ഗാനം ‘ചിങ്ങമാസം വന്നുചേർന്നാൽ’ ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ റിമിക്ക് കൈനിറയെ അവസരങ്ങൾ ലഭിച്ചു. ഗായികയായാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും പിന്നീട് അവതാരകയായും നടിയായുമെല്ലാം ശ്രദ്ധ നേടുന്ന റിമിയെയാണ് മലയാളികൾ കണ്ടത്.

Read more: എന്റെ നാത്തൂൻ, എന്നെ മനസിലാക്കുന്നവൾ; മുക്തയെ കുറിച്ച് റിമി

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Malayalam actor anchor singer childhood photo

Next Story
ഇങ്ങനെയൊക്കെ ഇനിയെന്ന്?; കാരവനെയും കൂട്ടുകാരെയും ‘മിസ്സ്‌’ ചെയ്യുന്നു എന്ന് കല്യാണി പ്രിയന്‍Hridayam,ഹൃദയം, വിനീത് ശ്രീനിവാസന്‍, പ്രണവ് മോഹന്‍ലാല്‍, pranav mohanlal,vineeth sreenivasan,Kalyani Priyadarshan, Pranav Mohanlal Photos, Kalyani Priyadarshan age, Kalyani Priyadarshan Photos,പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, iemalayalam,indian express malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com