Latest News
കോവിഡ് മരണം 40 ലക്ഷം കടന്നു; കൂടുതല്‍ ഇന്ത്യ, അമേരിക്ക, ബ്രസീല്‍ രാജ്യങ്ങളില്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക് വാക്സിന്‍ ഉടന്‍
രാജ്യത്ത് 62,480 പുതിയ കേസുകള്‍; 1,587 മരണം
കിവികളെ കീഴടക്കാന്‍ ഇന്ത്യ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്ന് തുടക്കം
സംവിധായകന്‍ സച്ചി ഓര്‍മയായിട്ട് ഒരു വര്‍ഷം

ആരെങ്കിലും വിചാരിച്ചോ ആ കുഞ്ഞ് ഒരു തകർപ്പൻ ഇടിയൻ ആകുമെന്ന്

അമ്മയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ച് താരം

Babu Antony, Babu Antony childhood photo, Babu Antony movie, Babu Antony photos, Babu Antony old photos, Bullets Blades and Blood, Babu Antony hollywood film, Babu Antony hollywood movie, Babu Antony films, Babu Antony english film, Babu Antony hollywood, ബാബു ആന്റണി, Indian express malayalam, IE malayalam

മലയാളത്തിന്റെ സ്വന്തം ആക്ഷൻ ഹീറോയാണ് ബാബു ആന്റണി. മലയാള സിനിമയിൽ ബാബു ആന്റണി ഇപ്പോൾ അത്ര സജീവമല്ലെങ്കിലും ആക്ഷൻ ഹീറോ എന്ന ആ സ്ഥാനം കയ്യേറാൻ മറ്റൊരു നടനും ഇതുവരെ സാധിച്ചിട്ടില്ല. തീപ്പാറുന്ന ആക്ഷൻ രംഗങ്ങളുമായി പ്രേക്ഷകരുടെ ഇഷ്ടം കവർന്ന ബാബു ആന്റണിയുടെ ഒരു കുട്ടിക്കാലചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മാതൃദിനത്തോട് അനുബന്ധിച്ചാണ് അമ്മയ്ക്ക് ഒപ്പമുള്ള ചിത്രം ബാബു ആന്റണി പങ്കുവച്ചത്.

നായകനായും പ്രതിനായകനായും സഹനടനായും മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി, സിംഹള തുടങ്ങിയ ഭാഷകളിലെല്ലാം നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണ് ബാബു ആന്റണി. ‘കായംകുളം കൊച്ചുണ്ണി’യിലാണ് മലയാളി പ്രേക്ഷകർ അവസാനമായി ബാബു ആന്റണിയെന്ന ആക്ഷൻ ഹീറോയെ കണ്ടത്. കായംകുളം കൊച്ചുണ്ണിയുടെ കളരിപ്പയറ്റ് ആശാന്റെ വേഷത്തിലെത്തിയ ബാബു ആന്റണിയുടെ കഥാപാത്രം ഏറെ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവച്ചത്. ‘അടങ്ക മാറു’ എന്ന തമിഴ് ചിത്രത്തിലും ശ്രദ്ധേയമായൊരു കഥാപാത്രത്തെ താരം അവതരിപ്പിച്ചിരുന്നു.

അടുത്തിടെ ഹോളിവുഡിലും ബാബു ആന്റണി തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. വാരൻ ഫോസ്റ്റർ സംവിധാനം ചെയ്യുന്ന ‘ബുള്ളറ്റ്സ്, ബ്ലേഡ്സ്, ബ്ലഡ്’ എന്ന അമേരിക്കൻ ചിത്രത്തിലാണ് താരം അഭിനയിച്ചത്.

Read more: ‘നായകൻ തൊടുമ്പോഴേക്കും പറന്നു പോവുന്ന വില്ലൻ’ ടൈപ്പ് ആക്ഷന്‍ പ്രോത്സാഹിപ്പിക്കാനില്ല: ബാബു ആന്റണി

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Malayalam actor action hero childhood photo

Next Story
മൂന്നു മലയാളി പുരുഷന്മാരും ഫെമിനിസം പറയുന്ന തമിഴത്തിയും; ഓർമ്മകൾ പങ്കിട്ട് സുഹാസിനിsuhasini, suhasini dennis joseph friendship
The moderation of comments is automated and not cleared manually by malayalam.indianexpress.com