മലയാള സിനിമയിലൂടെയാണ് തുടക്കമെങ്കിലും തമിഴ് അടക്കമുളള അന്യഭാഷാ ചിത്രങ്ങളിൽ തിളങ്ങുന്ന നടിയാണ് മാളവിക മോഹനൻ. ദുൽഖറിനൊപ്പമുള്ള ‘പട്ടം പോലെ’ എന്ന ചിത്രത്തിലൂടെയാണ് മാളവിക സിനിമോലോകത്തെത്തുന്നത്. പിന്നീട് ‘നിർണായകം’, ‘ദി ഗ്രേറ്റ് ഫാദർ’, ‘പേട്ട’, ‘മാസ്റ്റർ’, ‘മാരൻ’ തുടങ്ങിയ ചിത്രങ്ങളിലും മാളവിക അഭിനയിച്ചു. മാത്യൂ തോമസിനൊപ്പമുള്ള ‘ക്രിസ്റ്റി’യാണ് താരത്തിന്റെ ഏറ്റവും ഒടുവിൽ റിലീസിനെത്തിയ ചിത്രം.
സോഷ്യൽ മീഡിയയിൽ സജീവമായ മാളവികയുടെ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ‘തങ്കാലാൻ’ എന്ന ചിത്രത്തിനു ഷൂട്ടിങ്ങ് തിരക്കിലാണ് മാളവിക. ഷൂട്ടിന്റെ ബ്രേക്ക് സമയത്ത് സൂപ്പർ സ്റ്റാർ ചിയാൻ വിക്രം പകർത്തിയ തന്റെ ചിത്രമാണ് മാളവിക ഷെയർ ചെയ്തത്.
“ഷൂട്ടിൽ നിന്ന് ഒരു ദിവസം ബ്രേക്ക് കിട്ടുമ്പോൾ നിങ്ങളുടെ അടുത്തൊരു അടിപൊളി ഫൊട്ടൊഗ്രാഫർ ഉണ്ടെങ്കിൽ ഇതു പോലെയുള്ള ചിത്രങ്ങൾ പകർത്താം” എന്നാണ് ഫൊട്ടൊയ്ക്കു താഴെ മാളവിക കുറിച്ചത്. തന്റെ ടാറ്റൂവിനെ കുറിച്ചും മാളവിക അടികുറിപ്പിൽ പറയുന്നുണ്ട്. പാമ്പ്, കോണി എന്നെക്കെയുള്ള ക്ലൂ മാത്രമാണ് മാളവിക പറയുന്നത്. ടാറ്റൂവിന്റെ പൂർണരൂപം കാണിക്കാനും കമന്റ് ബോക്സിൽ ആരാധകർ പറയുന്നുണ്ട്.
പാ രഞ്ജിത്തിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ‘തങ്കാലാൻ.’ തമിഴ് പ്രഭ, പാ രഞ്ജിത്ത് എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. കർണാടകയിലെ കോലാർ ഖനിയിലെ തൊഴിലാളികളായ ആളുകളുടെ ജീവിതം പറയുന്ന ചിത്രമാണ് ‘തങ്കാലാൻ.’