അശ്ലീലച്ചുവയുള്ള കമന്റുകളും വിമർശനങ്ങളും ഒന്നും തന്നെ ബാധിക്കില്ലെന്നും തനിക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കുമെന്നും നടി മാളവിക മോഹൻ. ഇന്നലെ മാളവിക തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഗ്ലാമറസ്സായ ചിത്രമാണ് ചിലരെ ചൊടിപ്പിച്ചത്. അധികം വൈകാതെ മാളവികയുടെ വസ്ത്രധാരണത്തെ കുറിച്ചുള്ള വിമർശനങ്ങളും അശ്ലീല കമന്റുകളും പോസ്റ്റിനു താഴെ നിറഞ്ഞു. എന്നാൽ ആ വിമർശനങ്ങൾക്ക് മാളവിക മറുപടി കൊടുത്ത രീതിയിലാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

‘മാന്യയായ പെൺകുട്ടി ഇങ്ങനെയാണോ വസ്ത്രം ധരിക്കേണ്ടത് എന്ന കമന്റുകളും അഭിപ്രായങ്ങളും ഒരുപാട് കേട്ടു. ഈ സാഹചര്യത്തിൽ മാന്യമായ വസ്ത്രധാരണത്തോടെയുള്ള മറ്റൊരു ചിത്രം കൂടി ഞാനിവിടെ പങ്കുവയ്ക്കുന്നു. എന്തുവേണമെങ്കിലുമാകട്ടെ എനിക്ക് ഇഷ്ടമുളളത് ഞാൻ ധരിക്കും,”എന്ന അടിക്കുറിപ്പോടെ അതേ വസ്ത്രത്തിലുള്ള മറ്റൊരു ചിത്രം പോസ്റ്റു ചെയ്തുകൊണ്ടാണ് വിമർശകർക്ക് മാളവിക മറുപടി നൽകിയത്.

നടിമാരായ പാർവ്വതിയും സ്രിന്ദയും അടക്കം നിരവധി പേരാണ് മാളവികയെ പിന്തുണച്ച് രംഗത്തു വന്നിരിക്കുന്നത്.

Malavika Mohanan, മാളവിക മോഹനൻ, Malavika Mohanan glamour photo, Malavika Mohanan photos, Malavika photos, Malavika Mohanan Instagram, പാർവ്വതി, Parvathy, സ്രിന്ദ, Srinda, Pattom pole heroine, Dulquer Salman's heroine

പ്രശസ്ത ഛായാഗ്രാഹകനായ കെ. യു. മോഹനന്റെ മകളാണ് മാളവിക. ഛായാഗ്രാഹകനായ അഴഗപ്പൻ ആദ്യമായി സംവിധാനം ചെയ്ത ‘പട്ടംപോലെ’ ചിത്രത്തിൽ ദുൽഖർ സൽമാന്റെ നായികയായിട്ടായിരുന്നു മാളവികയുടെ സിനിമാ അരങ്ങേറ്റം. ആസിഫ് അലിയ്ക്ക് ഒപ്പം ‘നിർണായകം’ എന്ന ചിത്രത്തിലും മമ്മൂട്ടി ചിത്രം ‘ഗ്രേറ്റ് ഫാദറി’ലും മാളവിക അഭിനയിച്ചിരുന്നു. രജനീകാന്തിന്റെ ‘പേട്ട’യാണ് ഒടുവിൽ റിലീസിനെത്തിയ മാളവിക അഭിനയിച്ച ചിത്രം.

പ്രശസ്ത ഇറാനിയൻ സംവിധായകനായ മജീദ് മജീദിയുടെ ആദ്യ ഇന്ത്യൻ ചലച്ചിത്രമായ ‘ബിയോണ്ട് ദ ക്ലൗഡ്സ്’ എന്ന ചിത്രത്തിലും മാളവിക ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു.

മോഡലിംഗിലും തിളങ്ങുന്ന താരമായ ഈ ഇരുപത്തിയാറുകാരി സമൂഹമാധ്യമങ്ങളിലും സജീവമാണ്.

View this post on Instagram

When someone says coffee

A post shared by Malavika Mohanan (@malavikamohanan_) on

View this post on Instagram

M&M's

A post shared by Malavika Mohanan (@malavikamohanan_) on

View this post on Instagram

Inquilab #21stcenturyindianspirit .@sinbadphgura

A post shared by Malavika Mohanan (@malavikamohanan_) on

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook