മലയാള സിനിമയിലൂടെയാണ് തുടക്കമെങ്കിലും തമിഴ് അടക്കമുളള അന്യഭാഷാ ചിത്രങ്ങളിൽ തിളങ്ങുന്ന നടിയാണ് മാളവിക മോഹനൻ. ധനുഷിന്റെ മാരൻ സിനിമയുടെ ഷൂട്ടിങ് തിരക്കുകളിലാണ് താരം. സോഷ്യൽ മീഡിയയിൽ തന്റെ പുതിയ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ പങ്കു വച്ചിരിക്കുകയാണ് നടി.
ബോളിവുഡ് താരറാണി രേഖ നായികയായി 1981 ൽ പുറത്തിറങ്ങിയ ‘സിൽസില’ സിനിമയിലെ രംഗങ്ങൾ പുനർസൃഷ്ടിച്ചിരിക്കുകയാണ് മാളവിക. യാഷ് ചോപ്ര സംവിധാനം ചെയ്ത ചിത്രത്തിൽ അമിതാഭ് ബച്ചൻ, ജയ ബച്ചൻ, രേഖ എന്നിവരായിരുന്നു മുഖ്യവേഷങ്ങളിലെത്തിയത്.
ദുൽഖർ സൽമാൻ നായകനായ ‘പട്ടംപോലെ’ എന്ന സിനിമയിലൂടെയാണ് മാളവിക മോഹനൻ അഭിനയരംഗത്തേക്കെത്തിയത്. ചിത്രം പരാജയപ്പെട്ടുവെങ്കിലും തെന്നിന്ത്യയിൽ അറിയപ്പെടുന്ന നടിയായി മാളവിക മാറി. വിജയ്‌യുടെ നായികയായി മാസ്റ്ററിൽ അഭിനയിച്ചതോടെയാണ് താരത്തിന് ആരാധക കൂട്ടമുണ്ടായത്. ബോളിവുഡ് ചിത്രത്തിലും താരം അഭിനയിക്കുന്നുണ്ട്.
Read More: മോഡലിംഗിൽ തിളങ്ങി അമൃത സുരേഷ്; വൈറലായി ചിത്രങ്ങൾ