ദുൽഖർ സൽമാന്റെ ആദ്യകാല ചിത്രങ്ങളിലൊന്നായ ‘പട്ടം പോലെ’ യിലൂടെ അഭിനയലോകത്തേയ്ക്ക് കാലെടുത്തുവച്ച താരമാണ് മാളിക മോഹനൻ. പ്രശസ്ത ഛായാഗ്രാഹകൻ കെ യു മോഹനന്റെ മകൾ കൂടിയായ താരം മലയാളത്തിൽ അധികം ചിത്രങ്ങൾ ചെയ്തിട്ടില്ല.ആദ്യ ചിത്രത്തിനു ശേഷം ‘നിർണായകം’, ‘ഗ്രേറ്റ് ഫാദർ’ എന്നിവയാണ് മലയാളത്തിൽ അഭിനയിച്ച ചിത്രങ്ങൾ. രജനികാന്ത് ചിത്രം ‘പേട്ട’യിലൂടെയാണ് മാളവിക തെന്നിന്ത്യൻ സിനിമാലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ‘മാസ്റ്റർ’, ‘മാരൻ’ എന്നീ ചിത്രങ്ങളിലും മാളവിക വേഷമിട്ടു.
സോഷ്യൽ മീഡിയയിൽ ഫൊട്ടൊഷൂട്ട് ചിത്രങ്ങൾ ഷെയർ ചെയ്യുന്ന താരമാണ് മാളവിക. ചിത്രങ്ങൾ പങ്കുവച്ച് നിമിഷങ്ങൾ കൊണ്ട് അവ വൈറലാകാറുമുണ്ട്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
‘മെർമെയിഡ് ബട്ട് മെയ്ക്ക് ഇറ്റ് യെല്ലോ’ എന്നതാണ് ചിത്രങ്ങൾക്കു താഴെ മാളവിക കുറിച്ചത്. മഞ്ഞ വസ്ത്രമണിഞ്ഞ് മത്സ്യകന്യയെ പോലിരിക്കുന്ന മാളവികയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
ആൽവിൻ ഹെൻറിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘ക്രിസ്റ്റി’ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് മാളവിക. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. സജയ് സെബാസ്റ്റ്യൻ, കണ്ണൻ സതീശൻ എന്നിവർ നിർമിക്കുന്ന ചിത്രത്തിൽ മാത്യു തോമസും പ്രധാന വേഷത്തിലെത്തുന്നുണ്ട്. സംഗീതം – ഗോവിന്ദ് വസന്ത, ഛായാഗ്രഹണം- ആനന്ദ് സി ചന്ദ്രൻ എന്നിവർ നിർവഹിക്കുന്നു.