പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി മാളവിക മോഹനൻ
പാന്റിനും ഷർട്ടിനുമൊപ്പം മനോഹരമായ നിരവധി നെക്ലേസുകളും മാളവിക ധരിച്ചിട്ടുണ്ട്
മലയാള സിനിമയിലൂടെയാണ് തുടക്കമെങ്കിലും തമിഴ് അടക്കമുളള അന്യഭാഷാ ചിത്രങ്ങളിൽ തിളങ്ങുന്ന നടിയാണ് മാളവിക
ദുൽഖറിനൊപ്പമുള്ള 'പട്ടം പോലെ' എന്ന ചിത്രത്തിലൂടെയാണ് മാളവിക സിനിമോലോകത്തെത്തുന്നത്.
പിന്നീട് 'നിർണായകം', 'ദി ഗ്രേറ്റ് ഫാദർ', 'പേട്ട', 'മാസ്റ്റർ', 'മാരൻ' തുടങ്ങിയ ചിത്രങ്ങളിലും മാളവിക അഭിനയിച്ചു.
മാത്യൂ തോമസിനൊപ്പമുള്ള 'ക്രിസ്റ്റി'യാണ് മാളവികയുടെ ഏറ്റവും ഒടുവിൽ റിലീസിനെത്തിയ മലയാള ചിത്രം