തമിഴ് പ്രേക്ഷകർക്കും മലയാളികൾക്കും ഒരുപോലെ സുപരിചിതയായ താരമാണ് മാളവിക മോഹനൻ. ഇൻസ്റ്റഗ്രാം പോലുള്ള സമൂഹമാധ്യമങ്ങളിലും ഏറെ സജീവമായ മാളവികയുടെ ഒരു പോസ്റ്റാണ് ഇപ്പോൾ ആരാധകരിൽ കൗതുകമുണർത്തുന്നത്. പ്രിയകൂട്ടുകാരിയ്ക്ക് പിറന്നാൾ ആശംസകൾ നേരുകയാണ് താരം. ഉയർച്ചയിലും താഴ്ചയിലും നിനക്കൊപ്പമുണ്ടാകുമെന്ന് കൂട്ടുകാരിയ്ക്ക് ആശംസകൾ നേരുകയാണ് മാളവിക.
രണ്ടുചിത്രങ്ങളും മാളവിക പങ്കുവച്ചിട്ടുണ്ട്. ഒന്നിൽ കൂട്ടുകാരിയെ എടുത്തുയർത്തുന്ന മാളവികയേയും അടുത്ത ചിത്രത്തിൽ കൂട്ടുകാരിയ്ക്ക് ഒപ്പം തെന്നി വീഴാൻ പോവുന്ന മാളവികയേയും കാണാം. എന്തായാലും രസകരമായ ചിത്രങ്ങളും ക്യാപ്ഷനും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.
പ്രശസ്ത ഛായാഗ്രാഹകനായ കെ യു മോഹനന്റെ മകളാണ് മാളവിക. ഛായാഗ്രാഹകനായ അഴഗപ്പൻ ആദ്യമായി സംവിധാനം ചെയ്ത ‘പട്ടംപോലെ’ ചിത്രത്തിൽ ദുൽഖർ സൽമാന്റെ നായികയായിട്ടായിരുന്നു മാളവികയുടെ സിനിമാ അരങ്ങേറ്റം. ആസിഫ് അലിയ്ക്ക് ഒപ്പം ‘നിർണായകം’ എന്ന ചിത്രത്തിലും മമ്മൂട്ടി ചിത്രം ‘ഗ്രേറ്റ് ഫാദറി’ലും മാളവിക അഭിനയിച്ചിരുന്നു. രജനീകാന്തിന്റെ ‘പേട്ട’യാണ് ഒടുവിൽ റിലീസിനെത്തിയ മാളവിക അഭിനയിച്ച ചിത്രം.
മലയാളത്തിനും തമിഴിനും പുറമെ തെലുങ്കിലും അരങ്ങേറ്റം കുറിക്കുകയാണ് മാളവിക. വിജയ് ദേവേരകൊണ്ടയുടെ തമിഴ്- തെലുങ്ക് ദ്വിഭാഷാചിത്രമായ ‘ഹീറോ’യിലൂടെയാണ് മാളവികയുടെ തെലുങ്കിലേക്കുള്ള അരങ്ങേറ്റം. ചിത്രത്തിന്റെ ചിത്രീകരണം നടന്നു കൊണ്ടിരിക്കുകയാണ്. മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.
Read more: തെലുങ്കിലേക്ക് ചേക്കേറി മാളവിക: വിജയ ദേവേരകൊണ്ട ചിത്രത്തില്‍ നായികയാകും
വിജയിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘മാസ്റ്റർ’ എന്ന ചിത്രത്തിലും മാളവികയുണ്ട്. ചിത്രത്തിനായി കഴിഞ്ഞ രണ്ടുമാസമായി പാർക്കൗർ പരിശീലിക്കുകയാണ് മാളവിക. വിജയ് സേതുപതിയും മാളവികയും ഉൾപ്പെടുന്ന ആക്ഷൻ സീനുകളാൽ സമ്പന്നമാവും ചിത്രം എന്നാണ് റിപ്പോർട്ട്. രജനിചിത്രം ‘പേട്ട’യ്ക്ക് ശേഷം മാളവിക അഭിനയിക്കുന്ന സൂപ്പർസ്റ്റാർ ചിത്രമെന്ന വിശേഷണവും ‘മാസ്റ്ററി’നുണ്ട്.
Read more: വിജയ് ചിത്രത്തിനായി പാർക്കൗർ പരിശീലിച്ച് മാളവിക മോഹനൻ