സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട ഇടമായി മാറിയിരിക്കുകയാണ് മാലിദ്വീപ്. ഒട്ടുമിക്ക താരങ്ങളും അവധിക്കാലം ചെലവഴിക്കാൻ മാലിദ്വീപിലേക്കാണ് പറക്കുന്നത്. മലയാളിയും തെന്നിന്ത്യയിലെ മുൻനിര നടിയുമായ മാളവിക മോഹനനും മാലിദ്വീപിൽ അവധിക്കാല ആഘോഷത്തിലാണ്. മാലിദ്വീപിലെ ഓരോ ദിനവും ആസ്വദിക്കുകയാണ് താരം.
തന്റെ വെക്കേഷൻ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ ഓരോ ദിവസവും താരം പോസ്റ്റ് ചെയ്യുന്നുണ്ട്. പിങ്ക് മോണോക്കിനിയിലുള്ള ചിത്രങ്ങളാണ് മാളവിക ഇന്നു ഷെയർ ചെയ്തത്.
കഴിഞ്ഞ ദിവസങ്ങളിൽ വെളളത്തിൽ നീന്തുന്നതിന്റെയും ബിക്കിനി ധരിച്ച് കടലിന്റെ സൗന്ദര്യം ആസ്വദിക്കുന്നതിന്റെയും ചിത്രങ്ങളും വീഡിയോകളും മാളവിക പങ്കുവച്ചിരുന്നു.
മലയാള സിനിമയിലൂടെയാണ് തുടക്കമെങ്കിലും തമിഴ് അടക്കമുളള അന്യഭാഷാ ചിത്രങ്ങളിൽ തിളങ്ങുന്ന നടിയാണ് മാളവിക മോഹനൻ. ദുൽഖർ സൽമാൻ നായകനായ ‘പട്ടംപോലെ’ എന്ന സിനിമയിലൂടെയാണ് മാളവിക മോഹനൻ അഭിനയരംഗത്തേക്കെത്തിയത്. ചിത്രം പരാജയപ്പെട്ടുവെങ്കിലും തെന്നിന്ത്യയിൽ അറിയപ്പെടുന്ന നടിയായി മാളവിക മാറി.
വിജയ്യുടെ നായികയായി മാസ്റ്ററിൽ അഭിനയിച്ചതോടെയാണ് താരത്തിന് ആരാധക കൂട്ടമുണ്ടായത്. ധനുഷിന്റെ മാരൻ ആണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ബോളിവുഡിൽ യുധ്ര എന്ന സിനിമയിലും മാളവിക അഭിനയിക്കുന്നുണ്ട്.
Read More: സിനിമാ ജീവിതം ഗംഭീരമായിരുന്നു, സ്വകാര്യ ജീവിതം സങ്കടം നിറഞ്ഞതും; മാളവിക മോഹനൻ മനസ്സ് തുറക്കുന്നു