scorecardresearch

മാലിദ്വീപിലെ അവധിക്കാല ആഘോഷത്തിലെ കൂടുതൽ ചിത്രങ്ങളുമായി മാളവിക മോഹൻ

ഹോട്ട് ലുക്കിലുള്ള ചിത്രങ്ങളാണ് ഇത്തവണ മാളവിക പോസ്റ്റ് ചെയ്തിരിക്കുന്നത്

Malavika mohan, actress, ie malayalam

മാലിദ്വീപിൽ അവധിക്കാല ആഘോഷത്തിലാണ് മലയാളിയും തെന്നിന്ത്യയിലെ മുൻനിര നടിയുമായ മാളവിക മോഹൻ. അവധിക്കാല ആഘോഷത്തിലെ കൂടുതൽ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം. ഹോട്ട് ലുക്കിലുള്ള ചിത്രങ്ങളാണ് ഇത്തവണ മാളവിക പോസ്റ്റ് ചെയ്തിരിക്കുന്നത്.

മാലിദ്വീപിലെ റിസോർട്ടിൽനിന്നുള്ള മറ്റു ചില ചിത്രങ്ങളും വീഡിയോകളും മാളവിക പോസ്റ്റ് ചെയ്തിട്ടുണ്ട്. മാലിദ്വീപിലെ ഓരോ ദിനവും ആസ്വദിക്കുകയാണ് താരം.

നേരത്തെ പിങ്ക് മോണോക്കിനിയിലുള്ള ചിത്രങ്ങളും വെളളത്തിൽ നീന്തുന്നതിന്റെയും ബിക്കിനി ധരിച്ച് കടലിന്റെ സൗന്ദര്യം ആസ്വദിക്കുന്നതിന്റെയും ചിത്രങ്ങളും മാളവിക ഷെയർ ചെയ്തിരുന്നു.

മലയാള സിനിമയിലൂടെയാണ് തുടക്കമെങ്കിലും തമിഴ് അടക്കമുളള അന്യഭാഷാ ചിത്രങ്ങളിൽ തിളങ്ങുന്ന നടിയാണ് മാളവിക മോഹനൻ. ദുൽഖർ സൽമാൻ നായകനായ ‘പട്ടംപോലെ’ എന്ന സിനിമയിലൂടെയാണ് മാളവിക മോഹനൻ അഭിനയരംഗത്തേക്കെത്തിയത്. വിജയ്‌യുടെ നായികയായി മാസ്റ്ററിൽ അഭിനയിച്ചതോടെയാണ് താരത്തിന് ആരാധക കൂട്ടമുണ്ടായത്. ധനുഷിന്റെ മാരൻ ആണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ബോളിവുഡിൽ യുധ്ര എന്ന സിനിമയിലും മാളവിക അഭിനയിക്കുന്നുണ്ട്.

Read More: മാലിദ്വീപിലെ അവധിക്കാലം ആസ്വദിച്ച് മാളവിക മോഹൻ; ചിത്രങ്ങൾ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Malavika mohan shares more photos from vaccation in maldives