Latest News
കോവിഡ്: പ്രതിദിന കേസുകളിൽ മുന്നിൽ കേരളം
ലോക്ക്ഡൗൺ ഇളവുകൾ ആൾക്കൂട്ടങ്ങൾക്ക് ഇടയാകരുത്, കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
പ്രവാസികള്‍ക്കു പുതുക്കിയ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നാളെ മുതല്‍; ബാച്ച് നമ്പറും തിയതിയും ചേര്‍ക്കും
ന്യൂസിലൻഡിന് ടോസ്; ഇന്ത്യയെ ബാറ്റിങിനയച്ചു
ഇന്ത്യയുടെ മിൽഖ, മിൽഖയുടെ ഇന്ത്യ
സുധാകരന്റെ കത്തി പരാമര്‍ശം വേദനിപ്പിക്കുന്നത്, മാപ്പ് പറയണം: ഫ്രാന്‍സിസിന്റെ മകന്‍

അവസരം കിട്ടിയാൽ അഭിനയിക്കാൻ മോഹം ഈ മലയാളി നടനൊപ്പം; മാളവിക ജയറാം മനസ് തുറക്കുന്നു

തന്റെ ഉയരത്തിനും തടിയ്ക്കും കറക്ടായ മലയാളത്തിലെ നടന്‍ അദ്ദേഹം മാത്രമാണെന്നും മാളവിക ജയറാം പറയുന്നു

jayaram, malavika jayaram, kalidas jayaram, parvathy jayaram, cinema industry, poomaram, ജയറാം, മാളവിക ജയറാം

മലയാളി പ്രേക്ഷകരുടെ ഇഷ്‌ട താര ദമ്പതികളാണ് ജയറാമും പാർവ്വതിയും. ഇരുവരുടെയും മക്കളും ആരാധകർക്ക് പ്രിയപ്പെട്ടവരാണ്. കാളിദാസ് ജയറാം ബാലതാരമായി പ്രേക്ഷക ഹൃദയം കവർന്നു, തുടര്‍ന്ന് ‘പൂമരം’ എന്ന എബ്രിഡ് ഷൈൻ ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചു. ചക്കി എന്നു വിളിക്കുന്ന മകൾ മാളവികയുടെ സിനിമ പ്രവേശനത്തെ കുറിച്ചാണ് പ്രേക്ഷകർക്ക് ഇപ്പോൾ ആകാംക്ഷ. ബിഹൈൻഡ്‌വുഡ്സിന് നൽകിയ അഭിമുഖത്തിൽ ഇതേക്കുറിച്ച് മനസ് തുറക്കുകയാണ് മാളവിക.

അടുത്തൊന്നും സിനിമാ പ്രവേശനം അത് ഉണ്ടാകില്ല എന്നും തന്റെ കംഫര്‍ട്ടബിള്‍ സോണ്‍ ഏതാണെന്ന് കണ്ടുപിടിക്കേണ്ടിയിരിക്കുന്നു എന്നുമാണ് മാളവിക തുറന്നു പറയുന്നത്. തമിഴില്‍ ഏറ്റവും ഇഷ്ടപ്പെട്ട താരം വിജയ് ആണെന്നും വിജയുടെ ഒരു കടുത്ത ആരാധികയാണ് എന്നും പറയുന്നു. മലയാളത്തില്‍ ഒരു അവസരം ലഭിക്കുകയാണെങ്കില്‍ തനിക്ക് അഭിനയിക്കാന്‍ ഏറെ ഇഷ്ടം അടുത്ത സുഹൃത്ത് കൂടിയായ ഉണ്ണിമുകുന്ദന്‍ ഒപ്പം ആണെന്നും അതിനൊരു കാരണം ഉണ്ടെന്നും തന്റെ ഉയരത്തിനും തടിയ്ക്കും കറക്ടായ മലയാളത്തിലെ നടന്‍ ഉണ്ണി മുകുന്ദന്‍ ആണെന്നും മാളവിക പറയുന്നു.

Jayaram, ജയറാം, Jayaram daughter, Malavika Jayaram, Jayaram daughter chakki, Jayaram daughter chakki makeover, Jayaram makeover, Jayaram latest photos, ജയറാം, ജയറാം ചിത്രങ്ങൾ, ജയറാം മേക്ക് ഓവർ,​ Kalidas Jayaram

മലബാർ ഗോൾഡിന് വേണ്ടിയുള്ള ഒരു പരസ്യ ചിത്രത്തില്‍  മാളവികയും ജയറാമും  ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. പരസ്യചിത്രങ്ങളില്‍ ആദ്യമായാണ് അഭിനയിക്കുന്നതെന്നും സ്റ്റില്‍സ് ധാരാളം എടുത്തിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. സിനിമയില്‍ ഇതുവരെ അരങ്ങേറിയില്ലെങ്കിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റാഗ്രാമില്‍ സജീവ സാന്നിധ്യമാണ് മാളവിക ജയറാം.

മാളവികയുടെ ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് മാളവികയുടെ സിനിമാ പ്രവേശനവുമായി ബന്ധപ്പെട്ട ചർച്ചകളും ചൂട് പിടിച്ചിരുന്നു. അപ്പോള്‍ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി ജയറാം തന്നെ രംഗത്തെത്തിയിരുന്നു.

“മാളവികയുടെ ആ ചിത്രം ഒരു അടുത്ത കുടുംബ സുഹൃത്തിന്റെ കല്യാണത്തിന് പോയപ്പോൾ ആരോ എടുത്തതാണ്. പിന്നീടത് സമൂഹമാധ്യമത്തിലിട്ടു. വളരെ യാദൃശ്ചികമായിട്ട് സംഭവിച്ചതാണത്. അഭിനയിക്കാനുളള ആഗ്രഹം മാളവിക ഇതുവരെ പ്രകടിപ്പിച്ചിട്ടില്ല. ആരും സിനിമ ചെയ്യാനായി അവളെ സമീപിക്കുകയോ ചെയ്‌തിട്ടില്ല. ബിരുദം പൂർത്തിയാക്കിയ മാളവിക സ്പോര്‍ട്സ് മാനേജ്‌മന്റ്‌മായി  ബന്ധപ്പെട്ട കോഴ്​‌സ് പഠിക്കാൻ പുറത്തേക്ക് പോകാൻ തയാറെടുക്കുകയാണ്,” എന്നായിരുന്നു ജയറാം അന്ന് പറഞ്ഞത്.

Read More: കാളിദാസനു പിന്നാലെ മാളവികയും അഭിനയത്തിലേക്കോ? ജയറാമിന്റെ മറുപടി

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Malavika jayaram talks about her launch in film

Next Story
ഷാരൂഖ് ഖാന് പകരം സംവിധായകൻ ആദ്യം തീരുമാനിച്ചത് പ്രശസ്ത ഹോളിവുഡ് താരത്തെddlj, ddlj movie, 25 years of DDLJ, DDLJ at 25, dilwale dulhania le jayenge, shah rukh khan, kajol, aditya chopra, yrf films, yash chopra, DDLJ trivia
The moderation of comments is automated and not cleared manually by malayalam.indianexpress.com