scorecardresearch

33 വർഷങ്ങൾ; കളിച്ചും ചിരിച്ചും വീണ്ടുമൊരു യാത്ര, വീഡിയോ

പ്രണയ ദിനത്തിൽ പാർവതിയുമായി ഒരു യാത്രയിലാണ് ജയറാം

പ്രണയ ദിനത്തിൽ പാർവതിയുമായി ഒരു യാത്രയിലാണ് ജയറാം

author-image
Entertainment Desk
New Update
Parvathy, Jayaram

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ ജയറാമിന്റേത്. പാർവതിയും മക്കളായ കാളിദാസനും മാളവികയുമൊക്കെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ്.പ്രണയ ദിനത്തിൽ പാർവതിയുമായി ഒരു യാത്രയിലാണ് ജയറാം. മകൾ മാളവിക ഇരുവരുടെയും മനോഹരമായ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു. "33 വർഷങ്ങൾ, വീണ്ടും ഒരു ശുഭയാത്ര" എന്നാണ് മാളവിക വീഡിയോ‌യ്‌ക്കൊപ്പം കുറിച്ചത്. പരസ്‌പരം സംസാരിച്ചും ചിരിച്ചും യാത്ര ആസ്വദിക്കുകയാണ് ജയറാമും പാർവതിയും.

Advertisment

1988 ല്‍ പുറത്തിറങ്ങിയ ' അപരന്‍' എന്ന ചിത്രത്തിലാണ് പാര്‍വ്വതിയും ജയറാമും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നത്. പിന്നീട് ശുഭയാത്ര, പാവക്കൂത്ത്, തലയണമന്ത്രം തുടങ്ങി അനവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ ജയറാം-പാര്‍വ്വതി താരജോഡി ഏറ്റെടുക്കുകയായിരുന്നു.

പ്രണയത്തിലായിരുന്ന ഇവര്‍ 1992 സെപ്തംബര്‍ 7 നാണ് വിവാഹിതരാകുന്നത്.വിവാഹ ശേഷം സിനിമയില്‍ നിന്നു വിട്ടു നില്‍ക്കുന്ന പാര്‍വ്വതി നൃത്ത വേദികളിലും, ടി വി പരിപാടികളിലും ഇടയ്ക്കു പ്രത്യക്ഷപ്പെടാറുണ്ട്. മണിരത്‌നത്തിന്റെ ' പൊന്നിയില്‍ സെല്‍വന്‍' ആണ് ജയറാമിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം . മക്കളായ കാളിദാസനും, മാളവികയ്ക്കുമൊപ്പം ചെന്നൈയിലാണ് ഇരുവരും താമസിക്കുന്നത്.

Advertisment

മകൻ കാളിദാസും തന്റെ പ്രണയിനി തരണിയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചിരുന്നു. "ഇത്തവണത്തെ പ്രണയ ദിനത്തിൽ ഞാൻ ഒറ്റയ്ക്കല്ല" എന്നാണ് ചിത്രം പങ്കുവച്ച് കാളിദാസ് കുറിച്ചത്. തരിണിയും തന്റെ പ്രൊഫൈലിൽ കാളിദാസിനൊപ്പമുള്ള ചിത്രം പങ്കുവച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിലൂടെയാണ് കാളിദാസ് പ്രണയിനിയെ ആരാധകർക്കായി പരിചയപ്പെടുത്തിയത്. കാളിദാസിന്റെ പ്രൊഫൈലിലെ സ്ഥിര സാന്നിധ്യമാണിപ്പോൾ തരിണി.2021 ലെ ലിവാ മിസ് ദിവാ റണ്ണറപ്പായിരുന്നു തരിണി.'നച്ചത്തിരം നകർകിറത്' എന്ന ചിത്രത്തിലാണ് കാളിദാസ് അവസാനമായി അഭിനയിച്ചത്. പാ രഞ്ജിത്താണ് ചിത്രത്തിന്റെ സംവിധായകൻ. 'രജ്നി' ആണ് കാളിദാസിന്റെ പുതിയ ചിത്രം.

Jayaram Kalidas Jayaram Parvathy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: