scorecardresearch

ആളാകെ മാറി, സ്ലിം ആൻഡ് ഹാൻഡ്‌സം; മാളവികയുടെ ചിത്രങ്ങളിൽ തിളങ്ങി നവനീത്

Malavika Jayaram Christmas Photos: മലയാളികളുടെ പ്രിയ താരപുത്രി മാളവിക ജയറാമിന്റെയും ചാർട്ടേഡ് അക്കൗണ്ടന്റായ നവനീതിന്റെയും ലണ്ടനിലെ ക്രിസ്മസ് വിശേഷങ്ങൾ, ചിത്രങ്ങൾ വൈറൽ

Malavika Jayaram Christmas Photos: മലയാളികളുടെ പ്രിയ താരപുത്രി മാളവിക ജയറാമിന്റെയും ചാർട്ടേഡ് അക്കൗണ്ടന്റായ നവനീതിന്റെയും ലണ്ടനിലെ ക്രിസ്മസ് വിശേഷങ്ങൾ, ചിത്രങ്ങൾ വൈറൽ

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Malavika Jayaram

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമായ ജയറാമിന്റേയും പാർവ്വതിയുടേയും മകൾ മാളവിക ജയറാമിന്റെ ക്രിസ്മസ് വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. വിവാഹശേഷം ഭർത്താവ് നവനീതിനൊപ്പം യുകെയിൽ സ്ഥിരതാമസമാക്കിയ മാളവിക, അവിടെനിന്നുള്ള മനോഹരമായ ചിത്രങ്ങളാണ് ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്.

Advertisment

Also Read: ക്രിസ്മസ് കളറാക്കി നീരജ് മാധവും ആന്റണി പെപ്പെയും; ഇതേത് യൂണിവേഴ്സ് എന്ന് പേളി മാണി

മനോഹരമായി അലങ്കരിച്ച ക്രിസ്മസ് ട്രീയ്ക്ക് മുന്നിൽ നിന്നുള്ള ഹൃദ്യമായ ചിത്രങ്ങളാണ് മാളവിക ഇൻസ്റ്റാഗ്രാമിലൂടെ ഷെയർ ചെയ്തത്. "ഞങ്ങളുടെ ക്രിസ്മസ്- പുതുവത്സര സ്നേഹം," എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്.

Also Read: അസിന്റെ ക്യൂട്ട്നെസ്സ്, നസ്രിയയുടെ വൈബ്; ഈ ഡെലൂലു പൊളിയാണ്

മാളവിക പങ്കുവെച്ച ചിത്രങ്ങളിൽ ആരാധകരുടെ കണ്ണ് ഉടക്കിയത് ഭർത്താവ് നവനീതിന്റെ പുതിയ ലുക്കിലാണ്. വിവാഹസമയത്ത് കണ്ടതിൽ നിന്നും തീർത്തും വ്യത്യസ്തനായി, ശരീരഭാരം ഗണ്യമായി കുറച്ച് അതീവ സുന്ദരനായാണ് നവനീത് ചിത്രങ്ങളിലുള്ളത്. "ഇതാ പഴയ നവനീത് തന്നെയാണോ?", "ആളാകെ മാറിയല്ലോ!", "ഗംഭീര മേക്കോവർ" എന്നിങ്ങനെ പോകുന്നു ചിത്രങ്ങൾക്ക് താഴെയുള്ള ആരാധകരുടെ കമന്റുകൾ.

Also Read: അന്ന് പേളി മാണി ആ ഓഡിഷന് പോയിരുന്നെങ്കിൽ; പാരലൽ യൂണിവേഴ്സിലെ 'മായാ'കാഴ്ചകൾ

2024 മെയ് മാസത്തിലായിരുന്നു സിനിമാ ലോകം ഒന്നടങ്കം സാക്ഷ്യം വഹിച്ച മാളവിക-നവനീത് വിവാഹം. പാലക്കാട് നെന്മാറ സ്വദേശിയായ നവനീത് ഗിരീഷ് ലണ്ടനിൽ ചാർട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ്. വിവാഹശേഷം മാളവികയും ലണ്ടനിലേക്ക് താമസം മാറുകയായിരുന്നു. കുടുംബത്തോടൊപ്പമുള്ള ആഘോഷങ്ങൾ മിസ്സ് ചെയ്യുന്നുണ്ടെങ്കിലും, പ്രിയതമനൊപ്പം പുതിയൊരു നാട്ടിലെ ക്രിസ്മസ് ആഘോഷമാക്കുകയാണ് മാളവിക.

Also Read: Sarvam Maya Review: ചിരിപ്പിച്ചും രസിപ്പിച്ചും 'സർവ്വം മായ', നിവിന്റെ ഗംഭീര തിരിച്ചുവരവ്; റിവ്യൂ

Malavika jayaram

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: