scorecardresearch

‘മെച്ചപ്പെട്ടിട്ടുണ്ട്… യഥാർത്ഥത്തിൽ അല്ല’; അഭിനയക്കളരിയിൽ പങ്കെടുത്ത് മാളവിക ജയറാം

പോണ്ടിച്ചേരിയിലെ ആദിശക്തി തിയറ്റർ നടത്തിയ അഭിനയക്കളരിയിൽ പങ്കെടുത്ത ചിത്രങ്ങളാണ് മാളവിക ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്

Malavika jayaram, jayaram, ie malayalam

ജയറാമിനെയും മകൻ കാളിദാസനെയും പോലെ മകൾ മാളവികയും സിനിമയിലേക്ക് എത്തുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. മാളവികയും സിനിമയിലേക്ക് എത്തുമെന്നു തന്നെയാണ് താരം പങ്കുവച്ച പുതിയ ചിത്രങ്ങൾ സൂചിപ്പിക്കുന്നത്. പോണ്ടിച്ചേരിയിലെ ആദിശക്തി തിയറ്റർ നടത്തിയ അഭിനയക്കളരിയിൽ പങ്കെടുത്ത ചിത്രങ്ങളാണ് മാളവിക ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.

സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹൻ, തെലുങ്കു താരം നിഹാരിക കോണിഡേല, മോഡൽ‌ തുളി, നടൻ സൗരഭ് ഗോയൽ എന്നിവരും മാളവികയ്ക്കൊപ്പം അഭിനയക്കളരിയിൽ പങ്കെടുത്തു. ‘മെച്ചപ്പെട്ടിട്ടുണ്ട്… യഥാർത്ഥത്തിൽ അല്ല’ എന്നാണ് കൂട്ടുകാർക്കൊപ്പമുള്ള ചിത്രങ്ങൾക്കൊപ്പം മാളവിക കുറിച്ചത്.

അടുത്തിടെ ബിഹൈൻഡ്‌വുഡ്സിന് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമ പ്രവേശനത്തെ കുറിച്ച് മാളവിക മനസ് തുറന്നിരുന്നു. അടുത്തൊന്നും സിനിമാ പ്രവേശനം ഉണ്ടാകില്ലെന്നും തന്റെ കംഫര്‍ട്ടബിള്‍ സോണ്‍ ഏതാണെന്ന് കണ്ടുപിടിക്കേണ്ടിയിരിക്കുന്നു എന്നുമാണ് മാളവിക തുറന്നു പറഞ്ഞത്. തമിഴില്‍ ഏറ്റവും ഇഷ്ടപ്പെട്ട താരം വിജയ് ആണെന്നും വിജയുടെ ഒരു കടുത്ത ആരാധികയാണെന്നും മാളവിക പറഞ്ഞു. മലയാളത്തില്‍ ഒരു അവസരം ലഭിക്കുകയാണെങ്കില്‍ തനിക്ക് അഭിനയിക്കാന്‍ ഏറെ ഇഷ്ടം അടുത്ത സുഹൃത്ത് കൂടിയായ ഉണ്ണിമുകുന്ദനൊപ്പം ആണെന്നും അതിനൊരു കാരണം ഉണ്ടെന്നും തന്റെ ഉയരത്തിനും തടിക്കും കറക്ടായ മലയാളത്തിലെ നടന്‍ ഉണ്ണി മുകുന്ദന്‍ ആണെന്നും മാളവിക പറഞ്ഞിരുന്നു.

അടുത്തിടെ ചില സാരി പരസ്യങ്ങളിലും ടെലിവിഷൻ പരസ്യങ്ങളിലുമൊക്കെ മോഡലായി മാളവിക എത്തുകയും ചെയ്തിരുന്നു. മലബാർ ഗോൾഡിന് വേണ്ടിയുള്ള ഒരു പരസ്യ ചിത്രത്തില്‍ മാളവികയും ജയറാമും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്.

Read More: നവവധുവിനെ പോലെ അണിഞ്ഞൊരുങ്ങി മാളവിക ജയറാം; ചിത്രങ്ങൾ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Malavika jayaram attend theatre workshop in pondicherry