ദുബായിലെത്തിയ ദിലീപിനും കാവ്യയ്ക്കുമൊപ്പം മഹാലക്ഷ്മിയും; വൈറൽ വീഡിയോ

ദിലീപിന്റെയും കാവ്യയുടെയും മടിയിൽ മഹാലക്ഷ്മി ഇരിക്കുന്നത് വീഡിയോയിൽ കാണാം

dileep, kavya madhavan, ie malayalam

ദിലീപിന്റെയും കാവ്യ മാധവന്റെയും മകൾ മഹാലക്ഷ്മിക്ക് സോഷ്യൽ മീഡിയയിൽ വലിയൊരു ആരാധക കൂട്ടം തന്നെയുണ്ട്. മാമാട്ടിയെന്നു വിളിക്കുന്ന മഹാലക്ഷ്മിയുടെ ഫൊട്ടോകളും വീഡിയോകളും വൈറലാകാറുണ്ട്. മഹാലക്ഷ്മിയുടെ പുതിയൊരു വീഡിയോയാണ് സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.

കുടുംബസമേതം ദുബായിൽ എത്തിയപ്പോൾ ആരോ പകർത്തിയതാണ് വീഡിയോ. ദിലീപിന്റെയും കാവ്യയുടെയും മടിയിൽ മഹാലക്ഷ്മി ഇരിക്കുന്നത് വീഡിയോയിൽ കാണാം. കഴിഞ്ഞ ദിവസം ദിലീപും കാവ്യയും ദുബായിലെ ദേ പൂട്ട് സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ സോഷ്യൽ മീഡിയ വഴി പുറത്തുവന്നിരുന്നു.

അടുത്തിടെ, വിജയദശമി ദിനത്തിൽ ആദ്യാക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് പിച്ചവച്ച മഹാലക്ഷ്മിയുടെ ചിത്രങ്ങൾ വൈറലായിരുന്നു. ആവണംകോട് സരസ്വതി ക്ഷേത്രനടയിൽ ആയിരുന്നു മഹാലക്ഷ്മിയുടെ എഴുത്തിനിരുത്ത്. ദിലീപിനും കാവ്യയ്ക്കും മീനാക്ഷിയ്ക്കുമൊപ്പമാണ് മഹാലക്ഷ്മി എത്തിയത്. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയത്.

2018 ഒക്ടോബര്‍ 19ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു കാവ്യാ മാധവന്‍ കുഞ്ഞിന് ജന്മം നല്‍കിയത്. വിജയദശമി ദിനത്തിൽ ജനിച്ച മകൾക്ക് മഹാലക്ഷ്മി എന്നാണ് ഇരുവരും നൽകിയ പേര്. മലയാള സിനിമയിലെ താരജോഡികളായ ദിലീപും കാവ്യ മാധവനും 2016 നവംബർ 25നായിരുന്നു വിവാഹിതരായത്.

Read More: ഒക്കത്തിരുന്ന് പൊട്ടിച്ചിരിച്ച് മഹാലക്ഷ്മി, അരികിൽ മീനാക്ഷി; ഓണചിത്രവുമായി ദിലീപ്

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Malakshmi dleep viral video dileep and kavya madhavan in dubai

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express