/indian-express-malayalam/media/media_files/uploads/2020/06/Malaika-Arora-Arjun-Kapoor.jpg)
ബോയ്ഫ്രണ്ട് അർജുൻ കപൂറിന് ജന്മദിനാശംസകൾ നേർന്ന് ബോളിവുഡ് താരം മലൈക അറോറ. "ഹാപ്പി ബർത്ത്‌ഡേ സൺഷൈൻ," എന്നാണ് അർജുന്റെ ചിത്രം പങ്കുവച്ച് കൊണ്ട് മലൈക കുറിക്കുന്നത്. നടന്റെ 35-ാം ജന്മദിനമാണ് ഇന്ന്. മലൈകയെ കൂടാതെ ആരാധകരും സുഹൃത്തുക്കളും കുടുംബാംഗങ്ങളുമെല്ലാം താരത്തിന് ആശംസകളുമായി എത്തിയിട്ടുണ്ട്.
മലൈകയും അർജുനും പ്രണയത്തിലാണെന്ന വാർത്തകൾ പരക്കുന്നതിനിടയിൽ കഴിഞ്ഞ ജൂൺ 26നാണ് ഇരുവരും തങ്ങളുടെ പ്രണയം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നാൽപ്പത്തിയാറുകാരിയായ മലൈകയും മുപ്പത്തിയഞ്ചുകാരൻ അർജുനും തമ്മിലുള്ള പ്രണയം ബോളിവുഡിൽ ഏറെ കോളിളക്കം ഉണ്ടാക്കിയിരുന്നു. സൽമാൻ ഖാന്റെ സഹോദരൻ അർബാസ് ഖാന്റെ ഭാര്യയായിരുന്ന മലൈക 2017ലാണ് വിവാഹമോചനം നേടുന്നത്.
View this post on InstagramHappy bday my crazy,insanely funny n amazing @arjunkapoor ... love n happiness always
A post shared by Malaika Arora (@malaikaaroraofficial) on
അർജുന്റെ സഹോദരി അൻഷുല കപൂറും സഹോദരന് ആശംസകളുമായി എത്തിയിട്ടുണ്ട്.
View this post on InstagramA post shared by Anshula Kapoor (@anshulakapoor) on
ബോണി കപൂറിന്റെയും ആദ്യഭാര്യ മോണ ഷോറി കപൂറിന്റെയും മകനാണ് അർജുൻ. 1983ൽ വിവാഹിതരായ ബോണി കപൂറും മോണയും 1996ൽ വിവാഹമോചിതരായി. പിന്നീട് ബോണി കപൂർ ശ്രീദേവിയെ വിവാഹം ചെയ്യുകയായിരുന്നു. അച്ഛന്റെ രണ്ടാം ഭാര്യയോടും കുടുംബത്തോടും അത്ര അടുപ്പം സൂക്ഷിക്കാത്ത അർജുൻ, ശ്രീദേവിയുടെ അപ്രതീക്ഷിതമായ നിര്യാണത്തിനു ശേഷമാണ് ജാൻവിയോടും സഹോദരി ഖുഷിയോടും അടുക്കുന്നത്. ‘കോഫി വിത്ത് കരൺ’ എന്ന ടെലിവിഷൻ പ്രോഗ്രാമിലും ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു.
‘ഏറ്റവും മോശം സാഹചര്യങ്ങളിലൂടെയാണ് ഞങ്ങൾ വളർന്നതെങ്കിലും പതുക്കെ ഞങ്ങൾ അടുക്കുകയായിരുന്നു’, എന്നാണ് ഇതിനെ കുറിച്ച് മുംബൈ മിററിനു നൽകിയ അഭിമുഖത്തിൽ അർജുൻ പറഞ്ഞത്. “ഞാനിപ്പോഴും അവരെ മനസ്സിലാക്കി കൊണ്ടിരിക്കുകയാണ്, അതുകൊണ്ടു തന്നെ കൂടുതൽ പറയാൻ ഞാനിപ്പോൾ ഇഷ്ടപ്പെടുന്നില്ല. ഏറ്റവും മോശം സാഹചര്യങ്ങളിലൂടെയാണ് ഞങ്ങൾ വളർന്നതെങ്കിലും പതുക്കെ ഞങ്ങൾ അടുക്കുകയായിരുന്നു. ഞങ്ങളെ എപ്പോഴും ബന്ധിപ്പിച്ചു നിർത്തുന്ന ഒരു വാട്സ് ആപ്പ് ഗ്രൂപ്പുണ്ട്, അതിലൂടെ വിശേഷങ്ങൾ എല്ലാം അറിയാറുണ്ട്.”
'സന്ദീപ് ഓർ പിങ്കി ഫറാർ' എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് അർജുൻ ഇപ്പോൾ. കൊറോണയുടെ പശ്ചാത്തലത്തിൽ നീണ്ടുപോവുകയാണ് ചിത്രത്തിന്റെ റിലീസ്.
Read more: ഈ നിമിഷം ഏറെ സ്പെഷലാണ്; അനിയത്തി ജാൻവിയെ ചേർത്തു പിടിച്ച് അർജുൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.