scorecardresearch
Latest News

ഞാൻ ‘എസ്’ പറഞ്ഞെന്നു മലൈക; വിവാഹം എപ്പോഴെന്നു ആരാധകർ

നടൻ അർജുൻ കപൂറുമായി പ്രണയത്തിലാണെന്ന കാര്യം മലൈക നേരത്തെ വെളിപ്പെടുത്തിയിരുന്നു

ഞാൻ ‘എസ്’ പറഞ്ഞെന്നു മലൈക; വിവാഹം എപ്പോഴെന്നു ആരാധകർ

ബോളിവുഡ് താരം മലൈക അറോറയുടെ സോഷ്യൽ മീഡിയ പോസ്റ്റ് ആരാധകർക്കിടയിൽ ചർച്ചയാവുകയാണ്. ‘ഞാൻ യെസ് പറഞ്ഞു’ എന്നു കുറിച്ചു കൊണ്ട് മലൈക ചിത്രം പങ്കുവച്ചിരിക്കുകയാണ്. എന്നാൽ തൻെറ പ്രിയതമനായ അർജുൻ കപൂറിനെ ചിത്രത്തിൽ മെൻഷൻ ചെയ്യുകയോ, അർജുൻെറ സോഷ്യൽ മീഡിയ പ്രെഫൈലിൽ ഇതു സംബന്ധിച്ചു ചിത്രങ്ങളോയില്ല. എന്തായാലും ആരാധകർക്കിടയിൽ സംശയം വർധിച്ചിരിക്കുകയാണ്. ചിത്രത്തിനു താഴെ ആശംസകളറിയിച്ചു കൊണ്ടുളള അനവധി കമൻറുകളുമുണ്ട്.

2019 ൽ അർജുൻെറ പിറന്നാൾ ദിവസമാണ് തങ്ങൾ പ്രണയത്തിലാണെന്ന കാര്യം മലൈക വെളിപ്പെടുത്തുന്നത്. വിവാഹത്തെക്കുറിച്ചുളള ചോദ്യം ഇരുവർക്കും നേരെ ഉയർന്നപ്പോഴെല്ലാം അതു തങ്ങൾ തീരുമാനിച്ചതിനു ശേഷം അറിയിക്കാമെന്നായിരുന്നു അർജുൻെറ മറുപടി.

‘എനിക്കു കരിയറിൽ കൂടുതലായി ശ്രദ്ധിക്കണം. ഞാൻ യാഥാർത്ഥ്യങ്ങളോടു വളരെ അടുത്തു നിൽക്കുന്ന വ്യക്തിയാണ്. ഒന്നും ഒളിക്കാൻ ഞാൻ ശ്രമിച്ചിട്ടില്ല. സാമ്പത്തികമായി കുറച്ചുകൂടി സ്റ്റേബിളാകണമെന്ന് എനിക്കുണ്ട്. ഞാൻ സന്തോഷാവാനാണെങ്കിൽ മാത്രമെ എനിക്ക് എൻെറ കൂടെയുളളയാളെ സന്തോഷിപ്പിക്കാൻ കഴിയൂ’ അർജുൻ പറയുന്നു.

തങ്ങളുടെ ബന്ധം കുറെ കാലം രഹസ്യമാക്കിവയ്ക്കാമെന്ന ചിന്തയില്ലായിരുന്നെന്നും അതുകൊണ്ട് തന്നെയാണ് പരസ്യമാക്കാനുളള തീരുമാനമെടുത്തതെന്നും അർജുൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

‘എൻെറ ചുറ്റുമുളളവരെ കുറിച്ചാണ് ഞാൻ ആദ്യം ചിന്തിക്കാറുളളത്.അവളുടെ കൂടെയായിരിക്കുക എന്നത് എൻെറ തീരുമാനമാണ്.പക്ഷെ എല്ലാവരും അതും മനസ്സിലാക്കണമെന്നത് ഞാൻ പ്രതീക്ഷിക്കരുത്. അവർക്കൊരു ജീവിതമുണ്ടായിരുന്നു. ഒരു മകനുണ്ട് ഈ കാര്യങ്ങളെല്ലാം ഞങ്ങൾ തമ്മിൽ സംസാരിച്ചിട്ടുളളതാണ്’ അർജുൻ കൂട്ടിച്ചേർത്തു. സിനിമ സംവിധായകൻ അർബാസ് ഖാനുമായി നേരത്തെ വിവാഹിതയായിരുന്ന മലൈകയ്ക്കു അർഹാൻ എന്നു പേരുളള ഒരു മകനുണ്ട്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Malaika arora shares photo on instagram fan reaction on marriage arjun kapoor