/indian-express-malayalam/media/media_files/uploads/2022/07/Malaika-Arora-Nayanthara-1.jpg)
പുതിയ ചിത്രം ജവാന്റെ ചിത്രീകരണത്തിനായി മുംബൈയിൽ എത്തിയിരിക്കുകയാണ് നയൻതാര. നവദമ്പതികളായ നയൻതാരയേയും വിഘ്നേഷിനെയും സന്ദർശിക്കാനെത്തിയ ബോളിവുഡ് താരം മലൈക അറോറയുടെ ചിത്രങ്ങളാണ് ശ്രദ്ധ കവരുന്നത്. വിഘ്നേഷിനും നയൻതാരയ്ക്കും ഒപ്പം നിൽക്കുന്ന ചിത്രം മലൈക തന്നെയാണ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്.
"അഭിനന്ദനങ്ങൾ നയൻതാര, വിഘ്നേഷ്. നിങ്ങളെ രണ്ടുപേരെയും കണ്ടുമുട്ടിയതിൽ വളരെ സന്തോഷം," എന്നാണ് മലൈക കുറിച്ചത്. മിലിട്ടറി പ്രിന്റുള്ള ഒരു സാറ്റിൻ ഡ്രസ്സായിരുന്നു മലൈകയുടെ വേഷം. ബ്ലാക്ക് ടാങ്ക് ടോപ്പും ഗ്രീൻ പാന്റുമായിരുന്നു നയൻതാരയുടെ വേഷം.
/indian-express-malayalam/media/media_files/uploads/2022/07/Malaika-Arora-Nayanthara.jpg)
ഷാരൂഖ് ഖാൻ നായകനാവുന്ന ജവാനിൽ നയൻതാരയാണ് നായിക. ചിത്രത്തിന്റെ ഷൂട്ടിംഗിനായി കഴിഞ്ഞ ദിവസമാണ് നയൻതാര മുംബൈയിൽ എത്തിയത്.
ഷാരൂഖ് ഖാൻ ഇരട്ടവേഷത്തിലെത്തുന്ന ജവാൻ സംവിധാനം ചെയ്യുന്നത് ആറ്റ്‌ലിയാണ്. 2023 ജൂണ്‍ 2നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായാണ് ജവാന്‍ എത്തുക.
ഈ ആക്ഷന്‍ എന്‍റര്‍ടെയ്നര്‍ ചിത്രത്തിൽ നയൻതാരയെ കൂടാതെ സാന്യ മല്‍ഹോത്രയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒരു അന്വേഷണ ഉദ്യോഗസ്ഥയുടെ വേഷമാണ് നയൻതാരയ്ക്ക്. റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ ഗൗരി ഖാന്‍ ആണ് ചിത്രം നിർമ്മിക്കുന്നത്.
നയൻതാരയും വിഘ്‌നേഷ് ശിവനും ജൂൺ 9 ന് ചെന്നൈയിൽ വച്ചാണ് വിവാഹിതരായത്. വിവാഹത്തിൽ പങ്കെടുക്കാൻ ഷാരൂഖ് ഖാനും ആറ്റ്‌ലിയും എത്തിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.