നൃത്തരംഗങ്ങളിൽ ഒരു വില്പനസാമഗ്രിയാക്കപ്പെടുന്നു എന്ന് തോന്നിയിട്ടില്ല: മലൈക്കാ അറോറ

‘ഞാന്‍ ഒരു പ്രദര്‍ശനവസ്തുവായി(Objectified) മാറുന്നുവെന്ന് എനിക്ക് തോന്നിയിട്ടില്ല. എനിക്കിഷ്ടമുള്ളതാണ് ഞാന്‍ ചെയ്യുന്നത്. ഇതുവരെ ഒന്നിലും കുറ്റബോധം തോന്നിയിട്ടുമില്ല. ചൂഴ്ന്നു നോട്ടങ്ങൾ ഉണ്ടെങ്കിലും അതിനെ ഞാൻ ഭയക്കുന്നില്ല’

malaika arora, malaika arora covid 19

‘ചയ്യ ചയ്യ’ എന്ന ഗാനരംഗത്തില്‍ ഷാരൂഖിനൊപ്പം തീവണ്ടിയ്ക്കു മുകളില്‍ നൃത്തം ചെയ്ത മലൈക് അറോര എന്ന നര്‍ത്തകിയെ സിനിമാ ആസ്വാദകര്‍ക്ക് ഒരിക്കലും മറക്കാനാകില്ല. 1998ല്‍ മണിരത്‌നം സംവിധാനം ചെയ്ത ‘ദില്‍സെ’ എന്ന ചിത്രത്തിലെ ഈ ഗാനവും നൃത്തവും ഇന്നും മെഗാ ഹിറ്റ് തന്നെയാണ്.

പ്രശസ്ത സംഗീതജ്ഞന്‍ എ.ആര്‍ റഹ്മാനാണ് ഈ ഗാനത്തിന് വരികള്‍ എഴുതിയത്. ബോളിവുഡിലെ ഐതിഹാസിക ഗാനം എന്ന വിശേഷണംകൂടിയുള്ള ‘ചയ്യ ചയ്യ’യെക്കുറിച്ച് 20 വര്‍ഷങ്ങള്‍ക്കു ശേഷം ഓര്‍മ്മകള്‍ പങ്കവയ്ക്കുകയാണ് മലൈക.

‘ഒരിക്കലും മറക്കാനാകാത്ത ചിത്രീകരണമായിരുന്നു അത്. തീര്‍ച്ചയായും അതൊരു മികച്ച ഗാനമായിരുന്നു. പക്ഷെ ഫൈനല്‍ പ്രൊഡക്ട് എന്താകും എന്നറിയാത്ത ഒന്നിനു വേണ്ടി ഷൂട്ട് ചെയ്യുമ്പോള്‍ എങ്ങനെ ചെയ്യണം എന്ന് യാതൊരു ഐഡിയയുമുണ്ടാകില്ല. അതുകൊണ്ടുതന്നെ നമ്മുടെ ബെസ്റ്റ് എന്താണോ അതു നല്‍കാനാണ് ശ്രമിക്കുക. ചിത്രീകരിക്കുമ്പോള്‍ ഞങ്ങള്‍ക്കറിയാമായിരുന്നു ഐതിഹാസികമായ ഒന്നാണ് അതെന്ന്. തീവണ്ടിക്കു മുകളിലുള്ള ആ നൃത്തം, ഇനി ആര്‍ക്കും അത് പുനരാവിഷ്‌കരിക്കാന്‍ സാധിക്കുമെന്ന് എനിക്കു തോന്നുന്നില്ല. എല്ലാ സുരക്ഷാ കവചങ്ങളും ഒരുക്കിയിരുന്നെങ്കിലും വീണു പോകുമോ എന്ന ഭയം ഞങ്ങള്‍ക്ക് എപ്പോഴും ഉണ്ടായിരുന്നു,’ ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ മലൈക പറഞ്ഞു.

താന്‍ ഇതുവരെ അഭിനയിച്ച ഗാനരംഗങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് ‘ചയ്യ ചയ്യ’ എന്നും മലൈക പറഞ്ഞു. കൂടാതെ ഇന്ത്യയിലെ ഏറ്റവും മികച്ച സംഗീതജ്ഞരായ എ.ആര്‍ റഹ്മാനും മണിരത്‌നത്തിനുമൊപ്പം ജോലി ചെയ്യാന്‍ സാധിച്ചു. അതില്‍ കൂടുതല്‍ താന്‍ ഒന്നും ആഗ്രഹിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.

മീ റ്റൂ മൂവ്‌മെന്റിനെക്കുറിച്ചും സ്ത്രീ ശരീരത്തെ പ്രദര്‍ശവസ്തുവാകുന്നതിനെക്കുറിച്ചുമുള്ള ചോദ്യത്തിന് തനിക്ക് അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നായിരുന്നു മലൈകയുടെ പ്രതികരണം. താന്‍ ഒരു നൃത്തരംഗത്തില്‍ അഭിനയിക്കാന്‍ തീരുമാനിക്കുന്നത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും ആരും നിര്‍ബന്ധിച്ചിട്ടല്ലെന്നും അവര്‍ പറഞ്ഞു.

‘ഞാന്‍ ഒരു പ്രദര്‍ശനവസ്തുവായി(Objectified) മാറുന്നുവെന്ന് എനിക്ക് തോന്നിയിട്ടില്ല. എനിക്കിഷ്ടമുള്ളതാണ് ഞാന്‍ ചെയ്യുന്നത്. ഇതുവരെ ഒന്നിലും കുറ്റബോധം തോന്നിയിട്ടുമില്ല. ചൂഴ്ന്നു നോട്ടങ്ങൾ ഉണ്ടെങ്കിലും അതിനെ ഞാൻ ഭയക്കുന്നില്ല’ എന്നും മലൈക വ്യക്തമാക്കി.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Malaika arora khan chaiyyan chaiyan song dilse mani ratnam shah rukh khan

Next Story
ഒന്നും പറയാറായിട്ടില്ല: മമ്മൂട്ടിയുമായുള്ള ചിത്രത്തെക്കുറിച്ച് ശ്യാമപ്രസാദ്
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express