/indian-express-malayalam/media/media_files/ljznDv16e1WZB5CZwY0A.jpg)
മലൈക അറോറയും അർജുൻ കപൂറും കുറച്ച് വർഷങ്ങളായി പരസ്പരം ഡേറ്റിംഗിലാണ്, ദമ്പതികളോട് അവരുടെ വിവാഹ പദ്ധതികളെക്കുറിച്ച് പലപ്പോഴും സുഹൃത്തുക്കളും മാധ്യമങ്ങളും ചോദിക്കാറുണ്ടെങ്കിലും ഇതുവരെ മറുപടിയൊന്നു ലഭിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം ഹിന്ദി റിയാലിറ്റി ഷോയായ 'ജാലക് ദിഖ്‌ല ജാ'യിൽ ഫറാ ഖാൻ മലൈകയോട് താരത്തിന്റെ വിവാഹ ആലോചനകളെക്കുറിച്ച് ചോദിക്കുകയുണ്ടായി എന്നാൽ മലൈക വ്യക്തമായ ഉത്തരം നൽകാതെ ഒഴിഞ്ഞുമാറുകയായിരുന്നു.
റിയാലിറ്റി ഷോയുടെ പുറത്തിറങ്ങാനിരിക്കുന്ന എപ്പിസോഡ് പ്രമോയിലാണ് ഫറ ഖാൻ, മലൈകയോട് ഇതേ പറ്റി ചോദിക്കുന്നത്. “2024-ൽ നിങ്ങൾ സിംഗിൾ പാരന്റും നടിയും എന്നതിൽ നിന്ന് ഡബിൾ പാരന്റും നടിയുമായി മാറുമോ?" എന്ന ഫറാ ഫാന്റെ ചോദ്യത്തിൽ മലൈക ഒന്ന് ആശയക്കുഴപ്പത്തിലായെങ്കിലും, "ഞാൻ വീണ്ടും ഒരാളെ മടിയിൽ ഇരുത്തണോ" എന്നാണ് താരം മറുപടി പറഞ്ഞത്. മലൈകയുടെ മറുപടി കേട്ട എല്ലാവരും പൊട്ടിച്ചിരിച്ചപ്പോൾ, അവതാരകനായ ഗൗഹർ ഖാൻ ഉടനെ, "ഇതിനർത്ഥം, നിങ്ങൾ വിവാഹം കഴിക്കാൻ പോകുകയാണോ" എന്ന് വിശദീകരിച്ചു.
"ആരെങ്കിലും ഉണ്ടെങ്കിൽ വിവാഹം കഴിക്കാൻ ഞാൻ 100 ശതമാനം തയ്യാറാണ്" എന്നാണ് മലൈക അവതാരകനോട് മറുപടി പറഞ്ഞത്. കൂടാതെ ഒരിക്കൽ ചെയ്ത കാര്യം വീണ്ടും ചെയ്യാൻ ഒന്നു മടിക്കും എന്നും താരം പറഞ്ഞു.
മലൈക നേരത്തെ നടൻ അർബാസ് ഖാനെ വിവാഹം കഴിച്ചിരുന്നു. 1998-ലാണ് മലൈകയും അർബ്ബാസും വിവാഹിതരായത്. ഈ ബന്ധത്തിൽ മലൈകയ്ക്ക് അർഹാൻ എന്നൊരു മകനുണ്ട്. 2017ൽ അർബാസ് ഖാനും മലൈകയും വിവാഹമോചനം നേടി. ഇതിനുശേഷമാണ് അർജുനും മലൈകയും പ്രണയത്തിലാവുന്നത്, 2019 ജൂൺ 26ന് അർജുനും മലൈകയും തങ്ങളുടെ പ്രണയം ലോകത്തോട് ഔദ്യോഗികമായി പ്രഖ്യാപിച്ചു. അർബാസ് ഖാൻ അടുത്തിടെ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ ഷുറ ഖാനെ വിവാഹം കഴിച്ചിരുന്നു.
49കാരിയായ മലൈക അറോറയും 37കാരനായ അർജുൻ കപൂറും തമ്മിലുള്ള പ്രണയം ബോളിവുഡിലും ഇരുവരുടെയും കുടുംബങ്ങളിലും ആദ്യകാലത്തുണ്ടാക്കിയ കോളിളക്കങ്ങൾ ചില്ലറയല്ല. ബോളിവുഡിലെ തന്നെ ഏറ്റവും പ്രശസ്ത കുടുംബങ്ങളായ ഖാൻ ഫാമിലിയിലും കപൂർ ഫാമിലിയിലും ഈ ബന്ധം അസ്വാരസ്യങ്ങൾ ഉണ്ടാക്കിയിരുന്നു. എന്നാൽ, കോളിളക്കങ്ങളെയും അസ്വാരസ്യങ്ങളെയുമെല്ലാം മറികടന്ന് കഴിഞ്ഞ ഏതാനും വർഷങ്ങളായി ഡേറ്റിംഗ് തുടരുകയാണ് അർജുനും മലൈകയും. അർജുനെക്കാളും പ്രായത്തിൽ 12 വയസ്സിന് മൂത്തതാണ് മലൈക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.