പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ സിനിമയുടെ മേക്കിങ് വീഡിയോ റിലീസ് ചെയ്തു. യൂട്യൂബിലാണ് ചിത്രത്തിന്റെ മേക്കിങ് വീഡിയോ എത്തിയിരിക്കുന്നത്. മലയാള സിനിമ ലോകത്തെ പ്രമുഖരായ ദിലീപും ആസിഫ് അലിയും ലോക്കെഷൻ അതിഥികളിയ എത്തുന്ന രംഗങ്ങളും മേക്കിങ് വീഡിയോയിൽ കാണാം.
സിനിമയിലെ ആക്ഷൻ രംഗങ്ങളുടെ ചിത്രികരണത്തിന് പുറമെ പ്രണവിന്റെ അമ്മ സുചിത്ര മോഹൻലാലും ലോക്കെഷനിൽ എത്തിയതും മേക്കിങ് വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. സംവിധായകൻ അരുൺ ഗോപിയെയും നിർമാതാവ് ടോമിച്ചൻ മുളകുപാടത്തെയും മേക്കിങ് വീഡിയോയിൽ കാണാം.
പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന രണ്ടാമത്തെ ചിത്രമാണ് ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’. ടോമിച്ചന്‍ മുളകുപാടമാണ് ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’ന്റെ നിര്‍മ്മാതാവ്. പുലിമുരുകന്റെ ആക്ഷന്‍ ഡയറക്ടറായ പീറ്റര്‍ ഹെയ്ന്‍ തന്നെയാണ് ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’ന്റെയും ആക്ഷന്‍ ഡയറക്ടര്‍. ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജനും സംഗീതം ഗോപി സുന്ദറും എഡിറ്റിങ് വിവേക് ഹര്‍ഷനും നിര്‍വ്വഹിക്കും. പുതുമുഖമായ റേച്ചല്‍ ആണ് ചിത്രത്തില്‍ പ്രണവിന്റെ നായിക. കലാഭവന്‍ ഷാജോണ്‍, മനോജ് കെ. ജയന്‍, സുരേഷ് കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ആദി’ എന്ന ചിത്രത്തിലൂടെയാണ് പ്രണവ് നായകനായി അരങ്ങേറ്റം കുറിച്ചത്. ‘ആദി’ക്കു വേണ്ടി പാര്‍ക്കൗര്‍ എന്ന ശാരീരികാഭ്യാസമായിരുന്നു പ്രണവ് പരിശീലിച്ചത്. എന്നാല്‍ പുതിയ ചിത്രത്തിനു വേണ്ടി താരം മറ്റൊരു ശാരീരിക അഭ്യാസം കാഴ്ച വയ്ക്കുന്നത്. കടലിലൂടെ നടത്തുന്ന ‘സര്‍ഫിങ്’ ആണ് പുതിയ പ്രണവ് ചിത്രത്തിന്റെ ഹൈലൈറ്റ്.