scorecardresearch

'കർമ്മയോദ്ധ'യുടെ തിരക്കഥ മേജർ രവിയുടേതല്ല; 30 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് കോടതി

13 വർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് പുതുപ്പള്ളി സ്വദേശിയും തിരക്കഥാകൃത്തുമായ റെജി മാത്യുവിന് അനുകൂലമായി വിധി വരുന്നത്

13 വർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് പുതുപ്പള്ളി സ്വദേശിയും തിരക്കഥാകൃത്തുമായ റെജി മാത്യുവിന് അനുകൂലമായി വിധി വരുന്നത്

author-image
Entertainment Desk
New Update
Major Ravi

ഫയൽ ഫൊട്ടോ

കോട്ടയം: മോഹന്‍ലാലിനെ നായകനാക്കി മേജർ രവി സംവിധാനം ചെയ്ത 'കര്‍മ്മയോദ്ധ'യെന്ന ചിത്രത്തിന്റെ തിരക്കഥ അപഹരിച്ചതെന്ന് കോടതി. പുതുപ്പള്ളി സ്വദേശിയും തിരക്കഥാകൃത്തുമായ റെജി മാത്യുവിന്റെ തിരക്കഥയാണ് ചിത്രത്തിന്റേതെന്ന് കോട്ടയം കൊമേഷ്യല്‍ കോടതി വിധിച്ചു. മേജർ രവി തിരക്കഥ അപഹരിച്ചെന്ന റെജി മാത്യൂവിന്റെ പരാതിയിലാണ് വർഷങ്ങൾക്കു ശേഷം വിധി വരുന്നത്.

Advertisment

മേജർ രവി 30 ലക്ഷം രൂപ റെജി മാത്യുവിന് നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടു. 13 വർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് റെജി മാത്യുവിന് അനുകൂലമായി വിധി വരുന്നത്. മേജര്‍ രവി ആവശ്യപ്പെട്ട പ്രകാരം തന്നെയാണ് സിനിമയുടെ കഥ എഴുതിയതെന്നും, എന്നാൽ, താന്‍ അറിയാതെ വിശ്വാസ വഞ്ചന കാണിച്ച് തിരക്കഥ മറ്റൊരാള്‍ക്ക് നല്‍കി സിനിമയാക്കി വഞ്ചിച്ചുവെന്നുമാണ് റെജി മാത്യു പറയുന്നത്.

Also Read: ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് കേസ്; ബിഗ് ബോസ് താരം ബ്ലെസ്ലി റിമാൻഡിൽ

സിനിമയുടെ റിലീസ് തടയമെന്നാവശ്യപ്പെട്ട് റിലീസിന് ഒരുമാസം മുൻപായിരുന്നു റെജി മാത്യു കോടതിയെ സമീപിച്ചത്. അഞ്ചുലക്ഷം രൂപ കെട്ടിവെച്ച ശേഷം സിനിമ റിലീസ് ചെയ്യാന്‍ കോടതി അനുവദിക്കുകയായിരുന്നു. ഷാജി, സുമേഷ് എന്നിവരുടെ പേരുകൾ തിരക്കഥാകൃത്തുക്കളുടെ സ്ഥാനത്ത് ചേർത്തായിരുന്നു സിനിമ പുറത്തിറക്കിയതെന്നാണ് റിപ്പോർട്ട്.

Also Read: "ഇനി ഞങ്ങൾ നല്ല സുഹൃത്തുക്കൾ": വിവാഹമോചന വാർത്ത സ്ഥിരീകരിച്ച് നടൻ ഷിജു

അതേസമയം, മോഹൻലാലിനൊപ്പം മുരളി ശർമ്മ , മുകേഷ് , സായ് കുമാർ, ബിനീഷ് കോടിയേരി, രാജീവ് പിള്ള , ആശാ ശരത്, ഐശ്വര്യ ദേവൻ, മാളവിക നായർ, ജനാർദനൻ, റിയാസ് ഖാൻ എന്നിവർ സുപ്രധാന വേഷങ്ങളിൽ എത്തിയ ചിത്രമായിരുന്നു കർമ്മയോദ്ധ. വിക്കീപീഡിയ അനുസരിച്ച് ഹനീഫ് മുഹമ്മദ്, മേജർ രവി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.

Read More: ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാറിനെ അറസ്റ്റു ചെയ്ത് എസ്‌ഐടി

Court Major Ravi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: