പാക്കിസ്ഥാൻ നടി മഹീറ ഖാനും ബോളിവുഡ് നടൻ രൺബീർ കപൂറും ഒന്നിച്ചുളള ചിത്രം സോഷ്യൽ മീഡിയയിൽ നിമിഷങ്ങൾ കൊണ്ടാണ് വൈറലായത്. കഴിഞ്ഞ ജൂലൈയിൽ ന്യൂയോർക്കിൽ വച്ചുളള ഇരുവരുടെയും ചിത്രമാണ് ഇന്നലെ ഇന്റർനെറ്റിൽ പ്രചരിച്ചത്. രൺബീറും മഹീറയും സിഗരറ്റ് വലിക്കുന്നതാണ് ചിത്രം. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് നേരത്തെതന്നെ ചില അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇതിനുപിന്നാലെയാണ് വീണ്ടും ഇരുവരും ഒന്നിച്ചുളള ചിത്രം പുറത്തായത്.

ചിത്രം പുറത്തുവന്നതിനുപിന്നാലെ മഹീറയ്ക്ക് ട്വിറ്റർ പാക്ക് ആരാധകരിൽനിന്നും വിമർശനങ്ങളുടെ പെരുമഴയാണ്. തന്റെ പ്രവൃത്തിയിലൂടെ മഹീറ ഇസ്‌ലാം മതത്തിന് കളങ്കമുണ്ടാക്കിയെന്നാണ് ചിലർ പറയുന്നത്. മഹീറയുടെ വസ്ത്രത്തത്തെ വിമർശിച്ചും നടിയെ അപമാനിക്കുന്ന തരത്തിലുളള കമന്റുകളും ട്വിറ്ററിൽ നിറയുന്നുണ്ട്.

Mahira Khan, Ranbir Kapoor
Mahira Khan, Ranbir Kapoor
Mahira Khan, Ranbir Kapoor
Mahira Khan, Ranbir Kapoor

കഴിഞ്ഞ മാർച്ചിൽ ദുബായിൽ നടന്ന ഗ്ലോബൽ ടീച്ചർ പ്രൈസ് ചടങ്ങിൽവച്ചും രൺബീറും മഹീറയും കണ്ടുമുട്ടിയിരുന്നു. അന്ന് ഇരുവരും ഒന്നിച്ചുളള ചിത്രങ്ങളും വിഡിയോകളും വൈറലായിരുന്നു. ഇതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ പരന്നത്. എന്നാൽ ഇരുവരോടും അടുത്ത വൃത്തങ്ങൾ ഇതു നിഷേധിച്ചിരുന്നു.

ഷാരൂഖ് ഖാൻ ചിത്രം റയീസിലൂടെയാണ് മഹീറ ഖാൻ ബോളിവുഡിലെത്തുന്നത്. പാക്കിസ്ഥാനിലെ ഹംസഫര്‍ എന്ന ടിവി ഷോയില്‍ തിളക്കമാര്‍ന്ന അഭിനയം കാഴ്ചവച്ചതിലൂടെ പാക്കിസ്ഥാൻകാരുടെയും പ്രിയങ്കരിയായി മഹീറ മാറിയിരുന്നു. വെർണയാണ് മഹീറയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ