പാക്കിസ്ഥാൻ നടി മഹീറ ഖാനും ബോളിവുഡ് നടൻ രൺബീർ കപൂറും സിഗരറ്റ് വലിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ചിത്രം പുറത്തുവന്നതിനുപിന്നാലെ മഹീറയ്ക്ക് നേരെ ട്രോളന്മാരുടെ ആക്രമണവും നടന്നു. നടിയുടെ വസ്ത്രധാരണത്തെച്ചൊല്ലിയും സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുംം വിമർശനങ്ങൾ ഉയർന്നു. ഇതിനൊക്കെ പുറമേ രൺബീറിന്റെ പുതിയ ഗേൾ ഫ്രണ്ടാണ് മഹീറയെന്നും വാർത്തകൾ പരന്നു. ഒടുവിൽ സഹികെട്ടപ്പോൾ മഹീറ തന്നെ ഈ വിഷയത്തിൽ പ്രതികരിച്ചു.

Mahira Khan, Ranbir Kapoor

തന്റെ പുതിയ ചിത്രമായ വെർണയുടെ ട്രെയിലർ ലോഞ്ച് ചടങ്ങിലും മഹീറയോട് വൈറൽ ചിത്രത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നു. ഇതിൽ പ്രതികരിക്കാൻ ഒന്നുമില്ലെന്നും ഒരാളുടെ വ്യക്തിപരമായ വിഷയമാണിതെന്നും പ്രാദേശിക ചാനലായ സാമ ടിവിയോട് മഹീറ പറഞ്ഞു. ഞാൻ വളരെ ശ്രദ്ധയുളള വ്യക്തിയാണ്. ജനങ്ങൾ എന്നോട് ഇത് (സിഗരറ്റ് വലിക്കുന്നത്) സിനിമയിൽ ചെയ്യരുതെന്ന് ആവശ്യപ്പെടുന്നുണ്ട്. ഞാൻ അവരോട് ചെയ്യില്ലെന്നു പറഞ്ഞു. ഞാൻ ചെയ്യുന്നതെല്ലാം ലോകത്തിനു മുന്നിൽ ഞാനെന്തിനാണ് കാണിക്കുന്നതെന്നും മഹീറ ചോദിച്ചു.

Read More: സിഗരറ്റ് വലിക്കുന്ന മഹീറയുടെ ചിത്രം വൈറലായി, നടിക്ക് പാക്ക് ആരാധകരുടെ വിമർശനം

രൺബീറിനെ കണ്ടത് തികച്ചും എന്റെ വ്യക്തിപരമായ കാര്യമാണ്. ഇതെന്റെ ജീവിതമാണ്. ഒരു ആണും പെണ്ണും തമ്മിൽ ഔട്ടിങ്ങിന് പോകുന്നത് സാധാരണമാണ്. എന്നാൽ ഈ ഒരു സംഭവം എന്നെ നിരവധി കാര്യങ്ങൾ പഠിപ്പിച്ചുവെന്നും മഹീറ പറഞ്ഞു. ഇന്ന് മാധ്യമങ്ങൾ ചടങ്ങുകൾ മാത്രമല്ല ചിത്രീകരിക്കുന്നത്. എല്ലായിടത്തും അവരുണ്ടെന്നും ഈ സംഭവത്തിലൂടെ താൻ മനസ്സിലാക്കിയെന്നും മഹീറ പറഞ്ഞു.

Mahira talking about her controversy with Ranbir! What a beautiful reply! @mahirahkhan #MahiraKhan #ranbirkapoor #trailerlaunch

A post shared by Welcme to the of Fahira (@mahirakhan8799) on

ഷാരൂഖ് ഖാൻ ചിത്രം റയീസിലൂടെയാണ് മഹീറ ഖാൻ ബോളിവുഡിലെത്തുന്നത്. പാക്കിസ്ഥാനിലെ ഹംസഫര്‍ എന്ന ടിവി ഷോയില്‍ തിളക്കമാര്‍ന്ന അഭിനയം കാഴ്ചവച്ചതിലൂടെ പാക്കിസ്ഥാൻകാരുടെയും പ്രിയങ്കരിയായി മഹീറ മാറിയിരുന്നു. വെർണയാണ് മഹീറയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ