Latest News
ധനുഷും ഐശ്വര്യയും വേർപിരിയുന്നു

അച്ഛനായ സന്തോഷം പങ്കിട്ട് നടൻ വിജിലേഷ്

ഏദൻ എന്നാണ് മകന്റെ പേര്

vigilesh, actor, ie malayalam

നടൻ വിജിലേഷിനും ഭാര്യ സ്വാതി ഹരിദാസിനും ആൺകുഞ്ഞ് പിറന്നു. അച്ഛനായ സന്തോഷം സോഷ്യൽ മീഡിയയിലൂടെ വിജിലേഷാണ് അറിയിച്ചത്. നിരവധി താരങ്ങളും ആരാധകരും അടക്കമുള്ളവർ വിജിലേഷിന് ആശംസകൾ നേർന്നിട്ടുണ്ട്.

‘പുതിയ ലോകം പുതിയ പ്രതീക്ഷകൾ ഇനി ഞങ്ങളോടൊപ്പം’ എന്ന ക്യാപ്ഷനോടെയാണ് മകനും ഭാര്യയ്ക്കും ഒപ്പമുളള ഫൊട്ടോ വിജിലേഷ് ഷെയർ ചെയ്തിരിക്കുന്നത്. ഏദൻ എന്നാണ് മകന്റെ പേരെന്നും വിജിലേഷ് എഴുതിയിട്ടുണ്ട്.

തീർത്തും വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടനാണ് വിജിലേഷ്. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് വിജിലേഷ് സിനിമാരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. മഹേഷിന്‍റെ പ്രതികാരത്തിലെ ‘എന്താല്ലേ’ എന്ന ഒരൊറ്റ ഡയലോഗിലൂടെ തിയേറ്ററിൽ കൈയ്യടി നേടിയ താരമാണ് വിജിലേഷ് കാരയാട്.

ഈ ചിത്രത്തിനുശേഷം ഗപ്പി, അലമാര, ചിപ്പി, വിമാനം തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അമല്‍ നീരദ് സംവിധാനം ചെയ്ത ‘വരത്തന്‍’ എന്ന ചിത്രത്തിലെ ജിതിന്‍ എന്ന കഥാപാത്രം വിജിലേഷിന്റെ അഭിനയജീവിതത്തിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നാണ്. കൃഷ്ണൻകുട്ടി പണി തുടങ്ങി, അജ​ഗജാന്തരം എന്നിവയാണ് അടുത്തിടെ പുറത്തിറങ്ങിയ വിജിലേഷിന്റെ സിനിമകൾ. പീസ്, സല്യൂട്ട്, കൊത്ത് എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള സിനിമകൾ.

Read More: ഒറ്റനോട്ടത്തിൽ വിനീത് തന്നെ; സത്യമായിട്ടും ഇത് താനല്ലെന്ന് നടൻ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Maheshinte prathikaaram fame vijilesh and swathi haridas blessed with baby boy

The moderation of comments is automated and not cleared manually by malayalam.indianexpress.com