scorecardresearch

വൈറലാകുന്ന രണ്ടു ചുംബന ചിത്രങ്ങള്‍ക്ക് പിന്നില്‍

ഏറെ കഥകൾ പറയാനുള്ള ഈ രണ്ടു ചുംബനചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഇപ്പോൾ ചർച്ച ചെയ്യുന്നത്

ഏറെ കഥകൾ പറയാനുള്ള ഈ രണ്ടു ചുംബനചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഇപ്പോൾ ചർച്ച ചെയ്യുന്നത്

author-image
WebDesk
New Update
Jalebi first look and military kiss featured 1

Jalebi first look and military kiss featured 1

രണ്ടു ചുംബന ചിത്രങ്ങൾ: ട്രെയിനിന്റെ എമർജൻസി വിൻഡോയിലൂടെ ഊർന്നിറങ്ങി, ഒരു യാത്രയയപ്പിനു തൊട്ടു മുൻപ് തന്റെ കാമുകനെ പ്രണയപൂർവ്വം ചുംബിക്കുന്ന ഒരു പെൺകുട്ടിയെ കുറിച്ചാണ് ആദ്യത്തെ ചിത്രം പറയുന്നതെങ്കിൽ, രണ്ടാമത്തെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രത്തിൽ തന്നെ യാത്രയയ്ക്കാൻ എത്തിയ ഭാര്യയെ ട്രെയിനിന്റെ വിൻഡോയിലൂടെ ഊർന്നിറങ്ങി ഉമ്മ വയ്ക്കുകയാണ് ഒരു ഭർത്താവ്, വീണു പോകാതിരിക്കാൻ സുഹൃത്തുക്കൾ അയാളുടെ കാലുകളിൽ മുറുകെ പിടിച്ചിരിക്കുന്നു. ഏറെ കഥകൾ പറയാനുള്ള ഈ രണ്ടു ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയ ഇപ്പോൾ ചർച്ച ചെയ്യുന്നത്.

Advertisment

'ജലേബി: ദ എവർലാസ്റ്റിങ് ടേസ്റ്റ് ഓഫ് ലവ്' എന്ന മൂവിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ആദ്യത്തേത്. റിയ ചക്രവർത്തിയും വരുൺ മിത്രയുമാണ് പോസ്റ്ററിലെ കമിതാക്കൾ. ട്രെയിനിന്റെ എമർജൻസി വിൻഡോയിലൂടെ ഊർന്നിറങ്ങി വരുണിനെ ചുംബിക്കുകയാണ് റിയ. ട്രെയിനിലെ രണ്ടു യാത്രികർ ഈ കമിതാക്കളെ തുറിച്ചു നോക്കുന്നുമുണ്ട്.

Jalebi poster

പ്രശസ്തമായ ഒരു 'കൊറിയൻ വാർ ഫോട്ടോ'യെ ഓർമ്മിപ്പിക്കുന്നതാണ് 'ജലേബി'യുടെ ഈ പോസ്റ്റർ. 1950 ൽ 160-ാം ഇൻഫാൻട്രി റെജിമെന്റിലെ ഒരു പട്ടാളക്കാരൻ കൊറിയൻ യുദ്ധത്തിനു പുറപ്പെടുന്ന സമയത്തെടുക്കപ്പെട്ട പ്രശസ്ത ഫോട്ടോ 'കൊറിയൻ വാർ ഗുഡ്ബൈ കിസ്സി'നെ അനുസ്മരിപ്പിക്കുന്നു 'ജലേബി'യിലെ പോസ്റ്റർ. ലൊസാഞ്ചൽസ് ടൈംസിലെ ഫോട്ടോഗ്രാഫറായ ഫ്രാങ്ക് ക്യു ബ്രൗൺ ആണ് വികാരനിർഭരമായ ചിത്രം പകർത്തിയത്. പട്ടാളക്കാരനായ റോബർട്ട് മയെ ട്രെയിൻ വിൻഡോയിലൂടെ തല പുറത്തേക്കിട്ട് ഭാര്യ ഗ്ലോറിയയെ ചുംബിക്കുന്നതാണ് ചിത്രം. വിരഹത്തിനെയും യുദ്ധത്തിനെയും കുറിച്ച് സംസാരിക്കുന്ന ഈ ചിത്രം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോൾ, ജിലേബിയുടെ പോസ്റ്റർ പുറത്തിറങ്ങിയതോടെ വീണ്ടും വാർത്തകളിൽ നിറയുകയാണ് 68 വർഷം പഴക്കമുള്ള ഈ ചുംബനച്ചിത്രം.

Advertisment

മഹേഷ് ഭട്ട്- മുകേഷ് ഭട്ട് സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള വിശേഷ് ഫിലിംസ് ആണ് 'ജലേബി: ദ എവർലാസ്റ്റിങ് ടേസ്റ്റ് ഓഫ് ലവ്' നിർമ്മിക്കുന്നത്. മഹേഷ് ഭട്ട് തന്നെയാണ് ചിത്രം ട്വിറ്ററിൽ ഷെയർ ചെയ്തിരിക്കുന്നത്.

"പഴയ കഥകൾ നശിക്കുകയും അവയ്ക്ക് പകരം വയ്ക്കാൻ പുതിയ കഥകൾ ഉണ്ടാവാതിരിക്കുകയും ചെയ്യുന്ന വിദ്വേഷത്തിന്റെ കാലത്ത് എങ്ങനെ ജീവിക്കണമെന്ന് പറയുന്ന 'ജലേബി' ഒരു നിത്യഹരിത പ്രണയത്തിന്റെ കഥയാണ്", എന്നാണ് മഹേഷ് ഭട്ട് ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.

പുഷ്പ്ദീപ് ഭരദ്വാജ് എന്ന പുതുമുഖ സംവിധായകന്റെ പ്രഥമ സംവിധാന സംരംഭമാണ് 'ജലേബി: ദ എവർലാസ്റ്റിങ് ടേസ്റ്റ് ഓഫ് ലവ്'. നായകൻ വരുൺ മിത്രയും പുതുമുഖമാണ്. 'മേരേ ഡാഡ് കി മാരുതി' എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ ശ്രദ്ധേയയായ റിയ ചക്രവർത്തിയാണ് നായിക. ഒക്ടോബർ 12 ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ്​​ അണിയറപ്രവർത്തകർ അറിയിക്കുന്നത്.

Mahesh Bhatt Bollywood Movie

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: