/indian-express-malayalam/media/media_files/2025/11/20/mahesh-babu-rajamouli-age-2025-11-20-16-05-35.jpg)
സംവിധായകൻ എസ്എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം 'വാരണാസി'യുടെ ഷൂട്ടിങ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബു ആണ് ചിത്രത്തിലെ നായകൻ. അടുത്തിടെ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ഹൈദരാബാദിൽ വെച്ച് നടന്നിരുന്നു.
Also Read: ഈ ലാൽ അങ്കിളിന്റെ ഒരു കാര്യം; മോഹന്‍ലാലുമായുള്ള ചാറ്റ് പങ്കുവെച്ച് എസ്തര്‍
'വാരണാസി' ലോഞ്ചിൽ നിന്നുള്ള മഹേഷ് ബാബുവിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ഓഗസ്റ്റിൽ 50 വയസ്സ് പൂർത്തിയാക്കിയ മഹേഷ് ബാബു, ഇപ്പോഴും കാഴ്ചയിൽ ഇരുപതുകാരനെ ഓർമ്മിപ്പിക്കും വിധം ചെറുപ്പമായി കാണപ്പെടുന്നത് ആരാധകരെയും സിനിമാ പ്രേമികളെയും ഒരുപോലെ അമ്പരപ്പിക്കുകയാണ്. താരത്തെ 'സന്തൂർ ഡാഡി' എന്നു വിശേഷിപ്പിക്കുന്നവരെയും സമൂഹമാധ്യമങ്ങളിൽ കാണാം.
മഹേഷ് ബാബുവിന്റെ അവിശ്വസനീയമായ 'യൂത്ത് ലുക്ക്' ചർച്ചയാകുന്നതിനൊപ്പം തന്നെ, മഹേഷ് ബാബുവും വാരാണസി സംവിധായകൻ രാജമൗലിയും തമ്മിലുള്ള പ്രായവ്യത്യാസവും ചർച്ചയാവുകയാണ്. 'വാരണാസി'യുടെ ടൈറ്റിൽ ലോഞ്ച് വേദിയിൽ ഇരുവരും ഒരുമിച്ചുണ്ടായിരുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയപ്പോഴാണ് ഈ താരതമ്യം കൂടുതൽ ശ്രദ്ധ നേടിയത്.
Also Read: ദുൽഖറോ പൃഥ്വിരാജോ? അതിസമ്പന്നൻ ആര്?
മഹേഷ് ബാബുവിന് 50 വയസ്സും രാജമൗലിയ്ക്ക് 52 വയസ്സുമാണ് പ്രായം. ഇരുവരും തമ്മിൽ പ്രായത്തിൽ രണ്ട് വയസ്സിന്റെ നേരിയ അന്തരം മാത്രമേയുള്ളൂ. എന്നാൽ, പ്രായം വളരെ അടുത്തായിരിക്കുമ്പോഴും, പൊതുവേദികളിൽ കാണുമ്പോൾ മഹേഷ് ബാബുവിനെക്കാൾ പ്രായക്കൂടുതൽ രാജമൗലിക്ക് തോന്നിക്കുന്നുണ്ട്. കൃത്യമായ വ്യായാമത്തിലൂടെയും ഡയറ്റിലൂടെയും മഹേഷ് ബാബു ഇപ്പോഴും ഒരു യുവാവിനെപ്പോലെ ഇരിക്കുന്നു, അതേസമയം രാജമൗലിയ്ക്ക് സ്വാഭാവികമായും 50 വയസ്സിന് മുകളിലുള്ള ഒരു വ്യക്തിയുടെ ലുക്ക് ആണുള്ളത്.
താരതമ്യം ചെയ്യുമ്പോൾ, രാജമൗലിയെക്കാൾ കേവലം രണ്ട് വയസ്സ് മാത്രമാണ് മഹേഷ് ബാബുവിന് കുറവുള്ളതെങ്കിലും, അദ്ദേഹത്തിന്റെ 'യങ് ലുക്ക്' എടുത്തുപറയേണ്ട ഒരു പ്രത്യേകതയായിട്ടാണ്​ ആരാധകർ നോക്കി കാണുന്നത്. അച്ചടക്കമുള്ള ജീവിതശൈലിയും ഫിറ്റ്നസ്സ് ദിനചര്യയും ചേർന്ന് ഒരു നടനെ എങ്ങനെ പ്രായത്തെ മറികടക്കാൻ സഹായിക്കുന്നു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മഹേഷ് ബാബു എന്ന് ഈ താരതമ്യം അടിവരയിടുന്നു.
Also Read: ദേ! ളോഹക്കു അകത്തു സാത്താൻ! ഇങ്ങേരു വള്ളി ഉണ്ടാക്കാത്ത സിനിമ ഇല്ല; ജിനുവിനെ ട്രോളി എവിനും കെവിനും
മഹേഷ് ബാബുവിന്റെ ഫിറ്റ്നസ് രഹസ്യം
മഹേഷ് ബാബുവിന്റെ ലുക്കിനു പിന്നിലെ രഹസ്യം കേവലം പാരമ്പര്യം മാത്രമല്ല. കൃത്യമായ ദിനചര്യയും വ്യായാമവുമൊക്കെ ഇതിനു പിന്നിലുണ്ട്. ഫിറ്റ്നസിൽ ഏറെ ശ്രദ്ധാലുവാണ് മഹേഷ് ബാബു. മഹേഷിന്റെ അച്ചടക്കമുള്ള ജീവിതശൈലിയും വ്യായാമശീലവുമൊക്കെ എങ്ങനെയെന്ന് ഫിറ്റ്നസ് കോച്ച് കുമാർ മന്നവ ഒരിക്കൽ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.
വർഷത്തിൽ 365 ദിവസവും വ്യായാമം ചെയ്യാൻ സമയം കണ്ടെത്തുന്ന താരം കൂടിയാണ് മഹേഷ് ബാബു. അദ്ദേഹം ഒരിക്കലും വ്യായാമം ഒഴിവാക്കുന്നില്ലെന്ന് പരിശീലകൻ പറഞ്ഞു. സാധാരണയായി 60 മുതൽ 90 മിനിറ്റ് വരെ നടൻ വ്യായാമം ചെയ്യും.
വ്യായാമങ്ങൾക്കൊപ്പം, മഹേഷിന്റെ ഡയറ്റും ചിട്ടയുള്ളതാണ്. നടൻ ഒരു ദിവസം അഞ്ച് മുതൽ ആറ് തവണവരെ ഭക്ഷണം കഴിക്കാറുണ്ടെന്നും അതിൽ രണ്ട് സപ്ലിമെന്റ് ഷേക്കുകളും ഉൾപ്പെടുന്നുവെന്നും മന്നവ വിശദീകരിച്ചു. ഡയറ്റിൽ പ്രോട്ടീനുകൾ, കാർബോഹൈഡ്രേറ്റുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ സന്തുലിതമായി ഉൾപ്പെടുത്തും.
മഹേഷ് ബാബുവിന്റെ ഈ അസാമാന്യ ലുക്കിന് പിന്നിൽ, ഏത് തിരക്കിനിടയിലും വിട്ടുവീഴ്ചയില്ലാത്ത ഫിറ്റ്നസ് ശീലങ്ങളും, കൃത്യമായ ഡയറ്റ് പ്ലാനും പിന്തുടരുന്ന അദ്ദേഹത്തിന്റെ കണിശമായ അച്ചടക്കമുള്ള ജീവിതശൈലിയാണ് മുഖ്യ പങ്ക് വഹിക്കുന്നത്.
Also Read: അന്ന് മമ്മൂട്ടി, ഇന്ന് മഞ്ജുവാര്യർ; അന്നുമിന്നും സാരഥി അസീസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us