scorecardresearch

ഓസ്‍കര്‍ നേടുന്ന ആദ്യ മുസ്ലിം നടനായി മഹര്‍ഷല അലി

ട്രംപിന്റെ വിദ്വേഷ നിലപാടുകള്‍ക്കെതിരെയായ പ്രതീകാത്മകമായ ഒരു നേട്ടമാണ് മഹര്‍ഷല അലിക്ക് ലഭിച്ച പുരസ്കാരം

ട്രംപിന്റെ വിദ്വേഷ നിലപാടുകള്‍ക്കെതിരെയായ പ്രതീകാത്മകമായ ഒരു നേട്ടമാണ് മഹര്‍ഷല അലിക്ക് ലഭിച്ച പുരസ്കാരം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ഓസ്‍കര്‍ നേടുന്ന ആദ്യ മുസ്ലിം നടനായി മഹര്‍ഷല അലി

ന്യൂയോര്‍ക്ക്: ഓസ്കറില്‍ ചരിത്രമെഴുതി പുരസ്കാരം നേടുന്ന ആദ്യ മുസ്ലിം നടനായി മഹര്‍ഷല അലി. മുസ്ലിംങ്ങള്‍ക്കെതിരേയും കുടിയേറ്റക്കാര്‍ക്കെതിരേയും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിലപാട് കടുപ്പിച്ച സാഹചര്യത്തിലാണ് അലി പുരസ്കാരം നേടിയത് എന്നതും ശ്രദ്ധേയമാണ്. ട്രംപിന്റെ വിദ്വേഷ നിലപാടുകള്‍ക്കെതിരെയായ പ്രതീകാത്മകമായ ഒരു നേട്ടമാണ് മഹര്‍ഷല അലിക്ക് ലഭിച്ച പുരസ്കാരം.

Advertisment

ജെഫ് ബ്രിഡ്ജസ്, ദേവ് പട്ടേല്‍, മൈക്കല്‍ ഷാനന്‍, ലൂക്കാസ് ഹെഡ്ജസ് എന്നിവരെ പിന്തള്ളിയാണ് അലിയുടെ നേട്ടം. മൂണ്‍ലൈറ്റ് എന്ന ചിത്രത്തില്‍ യുവാന്‍ എന്ന കഥാപാത്രത്തെ അവിസ്മരണീയമായി അവതരിപ്പിച്ചാണ് അലി പുരസ്കാരം സ്വന്തമാക്കിയത്. ഏഴ് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ ട്രംപിന്റെ തീരുമാനത്തെ പലരും ഓസ്കര്‍ വേദിയില്‍ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തെങ്കിലും അലി അമേരിക്കയിലെ രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ച് വേദയില്‍ പരാമര്‍ശം നടത്തിയില്ല എന്നതും ശ്രദ്ധേയമാണ്.തന്റെ അധ്യാപകര്‍ക്കും ഗുരുക്കന്മാര്‍ക്കും ഭാര്യയ്ക്കും നന്ദി പറഞ്ഞാണ് അദ്ദേഹം പുരസ്കാരം സ്വീകരിച്ചത്. നാല് ദിവസം മുമ്പ് ഒരു കുഞ്ഞിന് ജന്മം നല്‍കിയ ഭാര്യ തനിക്ക് മികച്ച പിന്തുണ തന്നതായി അദ്ദേഹം പറഞ്ഞു.

United States Of America Donald Trump Moonlight Oscars 2017 Newyork

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: