സൂപ്പർതാരം ചിയാൻ വിക്രമിന് പിറന്നാൾ ആശംസകൾ നേർന്ന് സംവിധായകൻ ആർഎസ് വിമൽ. വിക്രം നായകനാവുന്ന ബിഗ് ബജറ്റ് ചിത്രം ‘മഹാവീർ കർണ്ണ’യുടെ മേക്കിങ് വീഡിയോ പങ്കുവച്ചാണ് വിമൽ പിറന്നാൾ ആശംസയറിച്ചത്. വിമലിന്റെ സംവിധാനത്തിൽ മലയാളത്തിലും തമിഴിലും ഹിന്ദിയിലുമായാണ് ചിത്രം ഒരുങ്ങുന്നത്. 32 ഭാഷകളിൽ ചിത്രം മൊഴിമാറ്റം ചെയ്തും പുറത്തിറക്കും.

Also Read: മമ്മൂട്ടിക്കാണോ താങ്കൾക്കാണോ പ്രായം കൂടുതൽ; മാമുക്കോയയുടെ മറുപടി

‘എന്നു നിന്റെ മൊയ്തീൻ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം സംവിധായകൻ ആർ എസ് വിമൽ ഒരുക്കുന്ന ഇതിഹാസചിത്രമാണ് ‘മഹാവീർ കർണ്ണ’. 300 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. ബാഹുബലി: ദ കൺക്ലൂഷൻ’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിനെക്കാളും വലിയ ബജറ്റാണിത്. ബാഹുബലിയുടെ രണ്ടാം ഭാഗത്തിന് 250 കോടി രൂപയായിരുന്നു ചെലവ് വന്നത്. ‘മഹാവീർ കർണ്ണ’യുടെ ലൊക്കേഷൻ ചിത്രങ്ങൾ നേരത്തേ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

Karna – The Indomitable Warrior.
He was often defeated for the triumph of the world !!!
Later —- Time Proved…
Wishing you a Very Happy Birthday VIKRAM Sir

Posted by RS Vimal on Friday, 17 April 2020

 

വിക്രമിനു പുറമെ ബോളിവുഡിൽ നിന്നുളള താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു. ഹോളിവുഡിലെ പ്രഗത്ഭരായ ടെക്നീഷൻമാരും ചിത്രത്തിന്റെ അണിയറയിലുണ്ട്. ‘ഗെയിം ഓഫ് ത്രോൺസി’നു പിറകിൽ പ്രവർത്തിച്ച ടെക്നീഷൻമാരും ഈ ചിത്രത്തിനു വേണ്ടി പ്രവർത്തിക്കുന്നുണ്ടെന്ന് അണിയറപ്രവർത്തകർ അറിയിച്ചത്. ഇന്ത്യയിലെയും വിദേശത്തെയും സ്റ്റുഡിയോകളിലായിരുന്നു ‘മഹാവീർ കർണ്ണ’യുടെ ചിത്രീകരരണം.

ജന്മദിനാശംസകൾ ചിയാൻ ഇതാ നിങ്ങളുടെ ഏറ്റവും വലിയ ആരാധകനിൽ നിന്നുള്ള വീഡിയോ

 

View this post on Instagram

 

A post shared by த்ருவ் (@dhruv.vikram) on


മകൻ ധ്രുവ് വിക്രം അടക്കം നിരവധി പേർ വിക്രമിന് ജന്മദിനാശംസകൾ അറിയിച്ചിട്ടുണ്ട്. ജന്മദിനാശംസകൾ ചിയാൻ ഇതാ നിങ്ങളുടെ ഏറ്റവും വലിയ ആരാധകനിൽ നിന്നുള്ള വീഡിയോ എന്ന അടിക്കുറിപ്പോടെയാണ് ധ്രുവ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ആശംസയറിയിച്ചത്.

Also Read: ‘വേർപിരിയൽ എളുപ്പമായിരുന്നില്ല’; പ്രണയം തകർന്നതിനെ കുറിച്ച് നയൻതാര മനസ് തുറക്കുന്നു

1966 ഏപ്രിൽ 17നാണ് വിക്രം ജനിച്ചത്. 1990 ൽ പുറത്തിറങ്ങിയ എൻ കാതൽ കൺമണിയാണ് ആദ്യ ചിത്രം. ‘മഹാവീർ കർണ്ണ’യ്ക്ക് പുറമേ മണിരത്നത്തിന്റെ പൊന്നിയൻ സെൽവനാണ് വിക്രമിന്റെ ഇനി വരാനിരിക്കുന്ന ചിത്രം. കാർത്തി, ഐശ്വര്യ റായ്,തൃഷ, ജയം രവി, വിക്രം പ്രഭു, അദിതി റാവു എന്നിവരടക്കം വലിയ താരനിരയാണ് ചിത്രത്തിലണിനിരക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook