Latest News
35-ാം വയസില്‍ പുതിയ ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ
രാജ്യത്ത് 3.62 ലക്ഷം പുതിയ കേസുകള്‍; 4,120 മരണം

മുപ്പതു മിനിറ്റോളം വരുന്ന കുരുക്ഷേത്ര യുദ്ധരംഗങ്ങളാണ് ‘മഹാവീര കര്‍ണ്ണ’ന്റെ ഹൈലൈറ്റ്: ആര്‍ എസ് വിമല്‍

ചിത്രത്തിലെ ഹൈലൈറ്റുകളില്‍ ഒന്നായ മുപ്പതു മിനിറ്റോളം വരുന്ന കുരുക്ഷേത്ര യുദ്ധരംഗങ്ങളാണ് ഞങ്ങള്‍ ചിത്രീകരിച്ചു തുടങ്ങിയത്. കര്‍ണ്ണനായി എത്തുന്ന വിക്രം രണഭൂമിയിലേക്ക് ഒരു രഥത്തില്‍ എത്തുന്ന ഭാഗങ്ങള്‍ എടുത്തു

mahaveer karna, mahaveer karna vikram movie, mahaveer karna movie, mahaveer karna movie release date, mahaveer karna vikram, mahaveer karna vikram movie release date, chiyaan vikram, chiyaan vikram movie, chiyaan vikram new film, chiyaan vikram images, chiyaan vikram photos, chiyaan vikram news, chiyaan vikram next, r s vimal, r s vimal movies, r s vimal wiki, r s vimal films, r s vimal next movie, r s vimal upcoming movies, r s vimal mahaveer karna, r s vimal karnan, r s vimal wikipedia, ചിയാന്‍ വിക്രം, മഹാവീര്‍ കര്‍ണ്ണ, മഹാവീര കര്‍ണ്ണന്‍, വിക്രം, ആര്‍ എസ് വിമല്‍, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

ചിയാന്‍ വിക്രമിനെ നായകനാക്കി ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യുന്ന ‘മഹാവീര കര്‍ണ്ണന്‍’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് രണ്ടു ദിവസം മുന്‍പാണ് തുടക്കമായത്. ഹൈദരാബാദിലെ രാമോജി റാവു ഫിലിം സിറ്റിയില്‍ ഇപ്പോള്‍ നടന്നു വരുന്ന ഷൂട്ടിംഗില്‍ ചിത്രീകരിക്കുന്നത് കുരുക്ഷേത്ര യുദ്ധത്തിലെ രംഗങ്ങളാണ്. സംവിധായകന്‍ ആര്‍ എസ് വിമലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

“ചിത്രത്തിലെ ഹൈലൈറ്റുകളില്‍ ഒന്നായ, മുപ്പതു മിനിറ്റോളം വരുന്ന കുരുക്ഷേത്ര യുദ്ധരംഗങ്ങളാണ് ഞങ്ങള്‍ ചിത്രീകരിച്ചു തുടങ്ങിയത്. കര്‍ണ്ണനായി എത്തുന്ന വിക്രം രണഭൂമിയിലേക്ക് ഒരു രഥത്തില്‍ എത്തുന്ന ഭാഗങ്ങള്‍ എടുത്തു. ചിത്രത്തിന് വേണ്ടിയുള്ള വിക്രമിന്റെ ‘ബീഫ്മഡ്‌ അപ്പ്‌’ ലുക്ക്‌ തത്കാലം സസ്പെന്‍സായി വച്ചിരിക്കുകയാണ്. പതിനെട്ടു ദിവസത്തെ ഷെഡ്യൂളാണ് ഇപ്പോള്‍ നടക്കുന്നത്,” സംവിധായകന്‍ പറഞ്ഞു. ടൈംസ്‌ ഓഫ് ഇന്ത്യയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

Read More: ‘മഹാവീര കര്‍ണ്ണന്‍’ യാത്ര തുടങ്ങുന്നു: വിക്രം-വിമല്‍ ചിത്രം ആരംഭിച്ചു

‘മഹാവീര കര്‍ണ്ണ’ന്റെ മോഷന്‍ പോസ്റ്റര്‍ ഉടന്‍ പുറത്തു വരുമെന്നും മറ്റു അഭിനേതാക്കളെ ആ സമയം പ്രഖ്യാപിക്കും എന്നും വിമല്‍ കൂട്ടിച്ചേര്‍ത്തു. ‘ബാഹുബലി: ദ കൺക്ലൂഷൻ’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിനെക്കാളും വലിയ ബജറ്റിലാണ് ‘മഹാവീർ കർണ്ണ’ ഒരുങ്ങുന്നത്. ‘ബാഹുബ’ലിയുടെ രണ്ടാം ഭാഗത്തിന് 250 കോടി രൂപയായിരുന്നു ചെലവ് വന്നിരുന്നതെങ്കിൽ ഈ ഇതിഹാസചിത്രത്തിന്റെ ബജറ്റ് 300 കോടി രൂപയാണ്.

ഹോളിവുഡിലെ പ്രഗത്ഭരായ ടെക്നീഷൻമാരും ചിത്രത്തിന്റെ അണിയറയിലുണ്ട്. ‘ഗെയിം ഓഫ് ത്രോൺസി’നു പിറകിൽ പ്രവർത്തിച്ച ടെക്നീഷൻമാരും ഈ ചിത്രത്തിനു വേണ്ടി പ്രവർത്തിക്കുന്നുണ്ടെന്ന് അണിയറപ്രവർത്തകരോട് അടുത്ത വൃത്തങ്ങൾ ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു. ഇന്ത്യയിലെയും വിദേശത്തെയും സ്റ്റുഡിയോകളിലായി ചിത്രീകരിക്കുന്ന ചിത്രം മികച്ച ദൃശ്യാനുഭവമാക്കി മാറ്റാനാണ് അണിയറക്കാരുടെ ശ്രമം.

 

ഡിസംബർ ആദ്യ ആഴ്ചയിൽ ചിത്രവുമായി ബന്ധപ്പെട്ട് പ്രത്യേക പൂജകൾ തിരുവനന്തപുരത്ത് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നടന്നിരുന്നു. സുരേഷ് ഗോപി, ഇന്ദ്രൻസ്, ബി ഉണ്ണികൃഷ്ണൻ തുടങ്ങിയ നിരവധി താരങ്ങളും പൂജയ്ക്ക് സാക്ഷിയായിരുന്നു. സിനിമയില്‍ ഉപയോഗിക്കാന്‍ പോകുന്ന അമ്പലമണിയാണ് പൂജയ്ക്ക് വെചച്ചത്. റാമോജി ഫിലിം സിറ്റിയില്‍ സിനിമയ്ക്കായി നിര്‍മ്മിക്കുന്ന മുപ്പതടിയുള്ള രഥം അലങ്കരിക്കാന്‍ ആണ് ഈ മണി ഉപയോഗിക്കുക എന്നും വാർത്തകളുണ്ടായിരുന്നു.

‘എന്നു നിന്റെ മൊയ്തീൻ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം സംവിധായകൻ ആർ എസ് വിമൽ ഒരുക്കുന്ന ഇതിഹാസചിത്രമാണ് ‘മഹാവീർ കർണ്ണ’. കുന്തിയുടെ മകനായ കര്‍ണ്ണന്റെ വീക്ഷണകോണില്‍ നിന്നുമുള്ള മഹാഭാരത ആഖ്യാനമാണ് ‘മഹാവീര കര്‍ണ്ണന്‍’ ലക്ഷ്യമിടുന്നത്. ന്യൂയോര്‍ക്ക്‌ ആസ്ഥാനമായുള്ള യുണൈറ്റ് ഫിലിം കിംഗ്‌ടമാണ് ചിത്രം നിര്‍മ്മിക്കുന്നത്.  2020 പകുതിയോടെ ‘മഹാവീർ കർണ്ണ’ തിയേറ്ററുകളിലെത്തും.

​​​Read more: കർണ്ണനാകുന്നത് വിക്രമെന്ന് പൃഥ്വിയോട് പറഞ്ഞിരുന്നു; ആർ.എസ്.വിമൽ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mahavir karna chiyan vikram r s vimal begins filming war sequence

Next Story
വിനോദ നികുതി വര്‍ദ്ധന ഒഴിവാക്കല്‍ അനുഭാവപൂര്‍വ്വം പരിഗണിക്കും: മുഖ്യമന്ത്രിentertainment tax for film tickets, entertainment tax rate, entertainment tax in india, entertainment tax in kerala, entertainment tax in gst, entertainment tax is direct or indirect, entertainment tax after gst, entertainment tax deduction, entertainment tax act, entertainment tax meaning, വിനോദനികുതി, Entertainment Tax, Kerala Budget 2019, Mammootty, Mohanlal, B Unnikrishnan, Ranjith, Chief Minister Pinarayi Vijayan, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express