scorecardresearch
Latest News

മഹാവീര്യറിലെ ദേവയാനി; ഷാന്‍വി ശ്രിവാസ്തവയുടെ പുതിയ ചിത്രങ്ങൾ

2019ൽ ടൈംസിന്റെ മോസ്റ്റ് ഡിസൈറബിൾ വുമൺ പട്ടികയിലും ഷാൻവി ഇടം നേടിയിരുന്നു

Shanvi Srivastava, Mahaveeryar, Mahaveeryar Devayani, Mahaveeryar Heroine

എബ്രിഡ് ഷൈന്റെ ഏറ്റവും പുതിയ ചിത്രമായ മഹാവീര്യറില്‍ പ്രേക്ഷക ശ്രദ്ധ നേടിയ ഒരു സുന്ദരിയുണ്ട്. തെലുങ്ക്, കന്നഡ ചിത്രങ്ങളിലൂടെ സിനിമയില്‍ എത്തിയ മോഡല്‍ കൂടിയായ ഷാന്‍വി ശ്രിവാസ്തവയാണ് ദേവയാനിയായി മലയാളി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയത്.

വാരാണസിയിൽ ജനിച്ചു വളർന്ന ഷാൻവി ഉത്തർപ്രദേശ്, മുംബൈ എന്നിവിടങ്ങളിലായാണ് തന്റെ വിദ്യഭ്യാസം പൂർത്തിയാക്കിയത്. 2012 ല്‍ ഇറങ്ങിയ തെലുങ്ക് ചിത്രമായ ‘ ലൗലി’ യിലൂടെയാണ് സിനിമ രംഗത്ത് എത്തുന്നത്. ആട, റൗഡി, ചന്ദ്രലേഖ, മാസ്റ്റർപീസ്, ഭലേ ജോഡി, സാഹെബ, മഫ്തി, ഗീത എന്നിവയാണ് മറ്റു പ്രധാന ചിത്രങ്ങൾ.

2019ൽ ടൈംസിന്റെ മോസ്റ്റ് ഡിസൈറബിൾ വുമൺ പട്ടികയിലും ഷാൻവി ഇടം നേടിയിരുന്നു.

ഷാൻവിയുടെ മൂത്ത സഹോദരി വിദിഷ ശ്രീവാസ്തവയും അഭിനേത്രിയാണ്. പ്രേം, ലക്കി ജോക്കേഴ്സ്, വിരാട്, ജനത ഗാരേജ് തുടങ്ങിയ ചിത്രങ്ങളിൽ വിദിഷ അഭിനയിച്ചിരുന്നു. സീരിയലുകളിലും സജീവമാണ് വിദിഷ.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Mahaveeryar actress shanvi srivastava latest photos devayani

Best of Express