ദിലീപിന്റെയും കാവ്യാ മാധവന്റെയും മകൾ മഹാലക്ഷ്മി സോഷ്യൽ മീഡിയയ്ക്ക് ഏറെ പ്രിയങ്കരിയാണ്. ദിലീപും കാവ്യയും മകൾക്കൊപ്പം പുറത്തിറങ്ങുമ്പോഴെല്ലാം ക്യാമറക്കണ്ണുകളുടെ ശ്രദ്ധ മഹാലക്ഷ്മി കവരാറുണ്ട്. ഇപ്പോഴിതാ, ദിലീപിനൊപ്പം ക്ഷേത്രദർശനം നടത്തുന്ന മഹാലക്ഷ്മിയുടെ ചിത്രങ്ങളാണ് വൈറലാവുന്നത്. അച്ഛന്റെ തോളിൽ ചാഞ്ഞ് ദേവിയെ തൊഴുന്ന മഹാലക്ഷ്മിയെ ആണ് ചിത്രങ്ങളിൽ കാണാനാവുക.
അടുത്തിടെ, വിജയദശമി ദിനത്തിൽ ആയിരുന്നു മഹാലക്ഷ്മിയുടെ വിദ്യാരംഭം. ആവണംകോട് സരസ്വതി ക്ഷേത്രനടയിൽ ആയിരുന്നു മഹാലക്ഷ്മിയുടെ എഴുത്തിനിരുത്ത്. ദിലീപിനും കാവ്യയ്ക്കും മീനാക്ഷിയ്ക്കുമൊപ്പമാണ് മഹാലക്ഷ്മി എത്തിയത്. ഇതിന്റെ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു.
“ഇന്ന് ഞങ്ങളുടെ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചു. ശ്രീശങ്കരന്റെ ദിവ്യസാന്നിദ്ധ്യം നിറഞ്ഞ ആവണംകോട് സരസ്വതി ക്ഷേത്രനടയിൽ. ആദ്യാക്ഷരം അമ്മയാണ്, എല്ലാത്തിന്റേയും പ്രഭവം. മഹാലക്ഷ്മിയെ സരസ്വതി ദേവി അനുഗ്രഹിക്കട്ടെ…എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണം,” ചിത്രങ്ങൾ പങ്കുവച്ച് ദിലീപ് കുറിച്ചതിങ്ങനെ.
അടുത്തിടെ വിമാനത്താവളിൽ വച്ച് ആരാധകർ പകർത്തിയ മഹാലക്ഷ്മിയുടെ ഒരു വീഡിയോയും ശ്രദ്ധ നേടിയിരുന്നു. മഹാലക്ഷ്മിയുടെ കൈപിടിച്ച് കാവ്യ നടന്നുപോവുന്നതാണ് വീഡിയോയിൽ കാണാനാവുക. തൊട്ടുപിന്നിൽ ദിലീപുമുണ്ട്.
കുടുംബസമേതമുള്ള ദിലീപിന്റെ ചിത്രങ്ങൾ മുൻപും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മകൾ മീനാക്ഷിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയാണ് മിക്കവാറും ആരാധകർ താരദമ്പതികളുടെ വിശേഷങ്ങൾ അറിയുന്നത്.
ദിലീപുമായുളള വിവാഹത്തിനു ശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് കാവ്യ മാധവൻ. ദിലീപും കാവ്യ മാധവനും 2016 നവംബർ 25നാണു വിവാഹിതരായത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില് ഇരുവരുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.
Read More: കാവ്യക്ക് പിറന്നാൾ ആശംസയുമായി മീനാക്ഷി