scorecardresearch
Latest News

മഹാലക്ഷ്മിയ്ക്ക് താലി ചാര്‍ത്തി രവീന്ദര്‍; ചിത്രങ്ങള്‍

‘വിദ്യും വരയ്’ എന്ന ചിത്രത്തില്‍ മഹാലക്ഷ്മിയും രവീന്ദറും ഒന്നിച്ച് അഭിനയിച്ചിരുന്നു.

മഹാലക്ഷ്മിയ്ക്ക് താലി ചാര്‍ത്തി രവീന്ദര്‍; ചിത്രങ്ങള്‍

അരസി, വാണി റാണി, അന്‍പേ വാ എന്നീ പരസ്യ ചിത്രങ്ങളിലൂടെ സുപരിചിതയായ തമിഴ് നടി മഹാലക്ഷ്മിയും നിര്‍മ്മാതാവ് രവീന്ദറും വിവാഹിതരായി. ഇരുവരുടെയും വിവാഹ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. രവീന്ദര്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത ചിത്രങ്ങളിലൂടെയാണ് വിവാഹ കാര്യം ഇരുവരും ആരാധകരെ അറിയിച്ചത്.

തിരുപ്പതി ക്ഷേത്രത്തില്‍ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലാണ് ഇരുവരും വിവാഹിതരായത്. വ്യാഴായ്ച്ച രാവിലെ നടന്ന ചടങ്ങിനു പിന്നാലെയാണ് വിവാഹ ചിത്രങ്ങള്‍ രവീന്ദര്‍ പങ്കുവച്ചത്. ‘ മഹാലക്ഷ്മിയെ പോലെയൊരു ഭാര്യയെ വേണമെന്ന് എല്ലാവരും ആഗ്രഹിക്കും.എന്നാല്‍ അത് സാക്ഷാല്‍ മഹാലക്ഷ്മി തന്നെ ആയാലോ’ എന്നാണ് രവീന്ദര്‍ പോസ്റ്റിനു അടിക്കുറിപ്പായി നല്‍കിയിരിക്കുന്നത്.

മഹാലക്ഷ്മിയും വിവാഹചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവച്ചിട്ടുണ്ട്.’ എന്റെ ജീവിതത്തിലുളള നിങ്ങളുടെ സാന്നിധ്യത്തിന് ഞാന്‍ ഭാഗ്യം ചെയ്തിരിക്കുന്നു. എന്റെ ജീവിതം നിങ്ങള്‍ സ്‌നേഹം കൊണ്ട് നിറയ്ക്കുന്നു.’ എന്ന അടിക്കുറിപ്പോടെയാണ് മഹാലക്ഷ്മി ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. വിവാഹാശംസകളുമായി സുഹൃത്തുക്കളും കമന്റ് ബോക്‌സില്‍ എത്തിയിട്ടുണ്ട്.

തമിഴിലെ പ്രശസ്ത നിര്‍മാണ കമ്പനിയായ ലിബ്ര പ്രൊഡക്ഷന്റെ ഉടമസ്ഥനാണ് രവീന്ദര്‍. സുട്ട കഥൈ, നട്‌പെന്നാ എന്നാന്നു തെരിയുമോ, നളനും നന്ദിനിയും തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ്. ‘വിദ്യും വരയ്’ എന്ന ചിത്രത്തില്‍ മഹാലക്ഷ്മിയും രവീന്ദറും ഒന്നിച്ച് അഭിനയിച്ചിരുന്നു. മഹാലക്ഷ്മിയുടെ ആദ്യ ഭര്‍ത്താവ് അനില്‍ക്കുമാറാണ്. 2019 ല്‍ വേര്‍പിരിഞ്ഞ ഇവര്‍ക്ക് ഒരു മകനുണ്ട്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Mahalakshmi gets married to producer ravindar chandrasekaran