ദിലീപിന്റെയും കാവ്യ മാധവന്റെയും മകൾ മഹാലക്ഷ്മിയുടെ പിറന്നാൾ ചിത്രം പങ്കുവച്ചിരിക്കുകയാണ് സഹോദരി മീനാക്ഷി. മഹാലക്ഷ്മിക്ക് മൂന്ന് വയസ്സ് തികഞ്ഞിരിക്കുകയാണ്. മഹാലക്ഷ്മിയുടെ ജന്മദിനമായ ഒക്ടോബർ 19നുള്ള ചിത്രങ്ങളാണ് ഇന്ന് മീനാക്ഷി തന്റെ സോഷ്യൽ മീഡിയ ഹാൻഡിലിലൂടെ പങ്കുവച്ചിട്ടുള്ളത്.
ഇക്കഴിഞ്ഞ വിജയദശമി ദിനത്തിലാണ് മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചത്. ആവണംകോട് സരസ്വതി ക്ഷേത്രനടയിൽ ആയിരുന്നു മഹാലക്ഷ്മിയുടെ എഴുത്തിനിരുത്ത്. ദിലീപിനും കാവ്യയ്ക്കും മീനാക്ഷിയ്ക്കുമൊപ്പമാണ് മഹാലക്ഷ്മി എത്തിയത്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.
Read more: ചേട്ടനൊപ്പം സൈക്കിളിൽ കറങ്ങി മഞ്ജു വാര്യർ; വീഡിയോ വൈറൽ
“ഇന്ന് ഞങ്ങളുടെ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചു. ശ്രീശങ്കരന്റെ ദിവ്യസാന്നിദ്ധ്യം നിറഞ്ഞ ആവണംകോട് സരസ്വതി ക്ഷേത്രനടയിൽ. ആദ്യാക്ഷരം അമ്മയാണ്, എല്ലാത്തിന്റേയും പ്രഭവം. മഹാലക്ഷ്മിയെ സരസ്വതി ദേവി അനുഗ്രഹിക്കട്ടെ…എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണം,” ചിത്രങ്ങൾ പങ്കുവച്ച് ദിലീപ് കുറിച്ചതിങ്ങനെ.
അടുത്തിടെ വിമാനത്താവളിൽ വച്ച് ആരാധകർ പകർത്തിയ മഹാലക്ഷ്മിയുടെ ഒരു വീഡിയോയും ശ്രദ്ധ നേടിയിരുന്നു.
മഹാലക്ഷ്മിയുടെ കൈപിടിച്ച് കാവ്യ നടന്നുപോവുന്നതാണ് വീഡിയോയിൽ കാണാനാവുക. തൊട്ടുപിന്നിൽ ദിലീപുമുണ്ട്. എവിടെ വച്ചാണെന്നോ എന്നാണെന്നോ വീഡിയോ പകർത്തിയതെന്ന വിവരം ലഭ്യമല്ല.
കുടുംബസമേതമുള്ള ദിലീപിന്റെ ചിത്രങ്ങൾ മുൻപും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മകൾ മീനാക്ഷിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയാണ് മിക്കവാറും ആരാധകർ താരദമ്പതികളുടെ വിശേഷങ്ങൾ അറിയുന്നത്.
ദിലീപുമായുളള വിവാഹത്തിനു ശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് കാവ്യ മാധവൻ. ദിലീപും കാവ്യ മാധവനും 2016 നവംബർ 25നാണു വിവാഹിതരായത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.
Also Read: കാവ്യക്ക് പിറന്നാൾ ആശംസയുമായി മീനാക്ഷി