മലയാളത്തിലെയും സൗത്ത് ഇന്ത്യൻ സിനിമാലോകത്തെയും പ്രശസ്ത ആക്ഷൻ ഡയറക്ടറായ മാഫിയ ശശിയുടെ മകനും അസിസ്റ്റന്റ് സ്റ്റണ്ട് ഡയറക്ടറുമായ സന്ദീപ് വിവാഹിതനായി. കോവിഡ് മാർഗനിർദേശങ്ങൾ പാലിച്ചുകൊണ്ട് നടന്ന ചടങ്ങിൽ വീട്ടുകാർ മാത്രമാണ് പങ്കെടുത്തത്. അഞ്ജലി മേനോൻ ആണ് വധു.

മാഫിയ ശശി- ശ്രീദേവി ദമ്പതികൾക്ക് രണ്ടു മക്കളാണ് ഉള്ളത്. സന്ദീപിനെ കൂടാതെ സന്ധ്യ എന്നൊരു മകൾ കൂടി ഇവർക്കുണ്ട്. നിരവധി ചിത്രങ്ങളിൽ അച്ഛനെ അസിസ്റ്റ് ചെയ്ത സന്ദീപ് ‘വള്ളിക്കെട്ട്’ എന്ന ചിത്രത്തിലൂടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചിരുന്നു.
Read more: മാഫിയാ ശശി പറഞ്ഞു, ഡ്യൂപ്പില്ലാതെ ടൊവിനോയെ തല കുത്തനെ കെട്ടിത്തൂക്കി- മേക്കിങ് വീഡിയോ