സാരിയിൽ അതിസുന്ദരിയായി മഡോണ സെബാസ്റ്റ്യൻ; ചിത്രങ്ങൾ

‘യൂ റ്റു ബ്രൂട്ടസ്’ എന്ന സിനിമയിൽ ഗായിക ആയാണ് മഡോണ സെബാസ്റ്റ്യൻ സിനിമാ രംഗത്തെത്തുന്നത്

Madonna Sebastian, മഡോണ സെബാസ്റ്റ്യൻ, Madonna Sebastian glam, സാരിയിൽ സുന്ദരിയായി മഡോണ, Madonna Sebastian pics, Madonna Sebastian images, iemalayalam, ഐഇ മലയാളം

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ‘പ്രേമം’ എന്ന ചിത്രത്തിലൂടെ മലയാളികളുടെയും തമിഴകത്തിന്റെയും പ്രിയങ്കരിയായി മാറിയ നടിയാണ് മഡോണ സെബാസ്റ്റ്യൻ. സോഷ്യൽ മീഡിയയിൽ സജീവമായ മഡോണ ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ പങ്കുവയ്ക്കാറുണ്ട്. സാരിയിലുള്ള മനോഹരമായ ചില ചിത്രങ്ങളാണ് മഡോണ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.

Read More: തമിഴിൽ​ പയറ്റിത്തെളിയാൻ പ്രാർഥന; സ്വാഗതം ചെയ്ത് വിജയ് യേശുദാസ്

Read More: ‘ഒരു ദൈവം തന്ത പൂവേ’; മകളെ കടൽ കാണിച്ച് വിനീത് ശ്രീനിവാസൻ

മലയാള ചിത്രം ‘ബ്രദേഴ്‌സ് ഡേ’യിലാണ് മഡോണ സെബാസ്റ്റ്യൻ ഏറ്റവുമൊടുവിൽ വേഷമിട്ടത്. അതിനു തൊട്ടു മുൻപുള്ള ‘വൈറസി’ലും മഡോണയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു.

തെന്നിന്ത്യയിലെ തിരക്കേറിയ യുവനടിമാരിൽ ഒരാളാണ് മഡോണ. ‘യൂ റ്റു ബ്രൂട്ടസ്’ എന്ന സിനിമയിൽ ഗായിക ആയാണ് മഡോണ സെബാസ്റ്റ്യൻ സിനിമാ രംഗത്തെത്തുന്നത്. സിനിമയിലെത്തി 5 വര്‍ഷങ്ങള്‍ക്കകം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമകളുടെ ഭാഗമായി താരം.

പ്രേമത്തിന് ശേഷം കാതലും കടന്ത് പോകും, കിങ് ലയർ, കാവൻ, പാ പാണ്ടി, ജുംഗ, ഇബ്‍ലിസ്, ബ്രദേഴ്സ് ഡേ, വൈറസ്, വാനം കൊട്ടട്ടം എന്നീ സിനിമകളിൽ നായികയായി എത്തി.

പ്രേമം തെലുങ്ക് പതിപ്പിലും മഡോണ അഭിനയിച്ചു. പൃഥ്വിരാജ് നായകനായെത്തിയ ‘ബ്രദേഴ്സ് ഡേ’ ആണ് താരം അഭിനയിച്ച് ഒടുവിൽ പുറത്തിറങ്ങിയ മലയാളം ചിത്രം. ‘വാനം കൊട്ടട്ടു’മാണ് ഒടുവിൽ മഡോണയുടേതായി പുറത്തിറങ്ങിയ സിനിമ.

കഴിഞ്ഞ വർഷം കന്നഡയിലും മഡോണ അരങ്ങേറി. ‘കൊട്ടിഗൊബ്ബ 3′ ആണ് കന്നഡയിൽ മഡോണ അഭിനയിച്ച ചിത്രം. കൊമ്പു വച്ച സിങ്കമേടാ’ എന്ന സിനിമയും മഡോണയുടേതായുണ്ട്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Madonna sebastian looks stunning in saree

Next Story
തമിഴിൽ​ പയറ്റിത്തെളിയാൻ പ്രാർഥന; സ്വാഗതം ചെയ്ത് വിജയ് യേശുദാസ്Poornima Indrajith, പൂർണിമ ഇന്ദ്രജിത്ത്, Prarthana Indrajith, പ്രാർഥന ഇന്ദ്രജിത്ത്, Poornima indrajith photos, Poornima Indrajith saree photos, Poornima Indrajith fashion photos, Outstanding Women entrepreneur of Kerala award 2020, Pranaah, പ്രാണ, Indian express malayalam, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com