/indian-express-malayalam/media/media_files/uploads/2023/10/Madonna-Sebastian-Vijay-Leo.jpg)
ലിയോയിലെ തന്റെ സർപ്രൈസ് കഥാപാത്രത്തെ കുറിച്ച് മനസ്സു തുറക്കുകയാണ് മഡോണ
ലോകേഷ് കനകരാജ്- വിജയ് ചിത്രം 'ലിയോ' ഒക്ടോബർ 19നാണ് തിയേറ്ററുകളിലെത്തിയത്. ആദ്യദിന കളക്ഷനിൽ റെക്കോർഡിട്ടാണ് 'ലിയോ' തിയേറ്ററുകളിലെത്തിയത്. ആദ്യദിന കളക്ഷനിൽ ഷാരൂഖ് ഖാന്റെ ജവാൻ, പ്രഭാസിന്റെ ആദിപുരുഷ്, രജനിയുടെ ജയിലർ എന്നിവയെ മറികടന്ന ലിയോ ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ആഗോള ഓപ്പണിങ്ങ് കളക്ഷൻ നേടിയിരുന്നു. ഇൻഡസ്ട്രി ട്രാക്കറായ സക്നിൽക്ക്, പിങ്ക് വില്ല തുടങ്ങിയവരുടെ കണക്കുകൾ പ്രകാരം 145 കോടിയ്ക്ക് അടുത്താണ് ലിയോ ആദ്യദിനം കളക്റ്റ് ചെയ്തത്.
ചിത്രത്തിൽ ചില സർപ്രൈസുകളും സംവിധായകൻ പ്രേക്ഷകർക്കായി കാത്തുവച്ചിരുന്നു. അത്തരമൊരു സർപ്രൈസായിരുന്നു ചിത്രത്തിൽ നടി മഡോണ സെബാസ്റ്റ്യന്റെ സാന്നിധ്യം. എലൈസ ദാസ് എന്ന കഥാപാത്രമായി മഡോണ പ്രത്യക്ഷപ്പെട്ടപ്പോൾ പ്രേക്ഷകർക്കും അത് അത്ഭുതമായിരുന്നു.
ലിയോയിൽ അഭിനയിച്ച കാര്യം റിലീസ് ദിവസം വരെ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു നടി മഡോണയും. സുഹൃത്തുക്കളോടൊന്നും ഇക്കാര്യം പറഞ്ഞിരുന്നില്ലെന്നും ആകെ അറിയാമായിരുന്നത് അമ്മയ്ക്ക് മാത്രമായിരുന്നുവെന്നും മഡോണ പറയുന്നു.
"ലിയോയിൽ അഭിനയിച്ച കാര്യം ആകെ അറിയാമായിരുന്നത് എന്റെ അമ്മയ്ക്ക് മാത്രമാണ്. അടുത്ത സുഹൃത്തുക്കളോടോ ബന്ധുക്കളോടോ പോലും പറഞ്ഞിരുന്നില്ല. ഞാൻ അധികം സംസാരിക്കുന്ന കൂട്ടത്തിലല്ല. അതുകൊണ്ടു തന്നെ ‘ലിയോ’യിൽ അഭിനയിച്ച കാര്യം രഹസ്യമാക്കി വയ്ക്കുന്നത് എന്നെ സംബന്ധിച്ച് ഓക്കെ ആയിരുന്നു. എന്നാൽ റിലീസിനു കുറച്ചു നാളുകൾക്കു മുമ്പ് ചിലരൊക്കെ സൂചന കിട്ടി എന്നെ വിളിച്ചു ചോദിച്ചു. അവരോടൊക്കെ ഇത് രഹസ്യമായി സൂക്ഷിക്കാനാണ് ഞാൻ പറഞ്ഞത്," തമിഴ് ചാനലിനു നൽകിയ അഭിമുഖത്തിൽ മഡോണ പറഞ്ഞു.
"ഓഡിയോ ലോഞ്ചിന് എന്തായാലും പോകാമെന്ന് തീരുമാനിച്ചിരുന്നു. പക്ഷേ ഓഡിയോ ലോഞ്ച് നടന്നില്ലല്ലോ. അതുകൊണ്ട് ആ രഹസ്യം റിലീസ് നാൾ വരെ മുന്നോട്ടുപോയി," മഡോണ കൂട്ടിച്ചേർത്തു.
"സിനിമയിലേക്ക് എന്നെ വിളിക്കുമ്പോൾ വൺലൈൻ മാത്രമാണ് പറഞ്ഞത്. അനിയത്തിയുടെ കഥാപാത്രം എന്നു മാത്രമാണ് ആദ്യം പറഞ്ഞത്. ഒരു സാധാരണ അനിയത്തി ആയിരിക്കുമെന്നാണ് ചിന്തിച്ചത്. ചെന്നൈയിൽ എത്തി ലോകേഷ് എന്നോടു കഥ പറഞ്ഞു. അതോടെ ആകാംക്ഷയായി. 'നാ റെഡി താൻ സോങ്' ആണ് ആദ്യം ഷൂട്ട് ചെയ്തത്. മൂന്ന് ദിവസം ഷൂട്ട് ഉണ്ടായിരുന്നു," മഡോണ കൂട്ടിച്ചേർത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us