വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ മാത്രം വേഷമിട്ട് പിന്നീട് വെള്ളിത്തിരയോട് വിട പറഞ്ഞ നിരവധി നായികമാരുണ്ട് മലയാളത്തിൽ. അത്തരമൊരു മുഖമാണ് മലയാളികൾക്ക് മധുരിമ നർല. ശ്രീനിവാസന്റെ കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘മൈ ഡിയർ മുത്തച്ഛൻ’ എന്ന ചിത്രത്തിൽ നായികയായി എത്തിയത് മധുരിമ നർല ആയിരുന്നു. ചിത്രത്തിൽ മീര എന്ന കഥാപാത്രത്തെയാണ് മധുരിമ അവതരിപ്പിച്ചത്. 1992ലായിരുന്നു ചിത്രം റിലീസിനെത്തിയത്.
Read more: ‘തേന്മാവിൻ കൊമ്പത്തി’ലെ ചായക്കടക്കാരൻ; സിനിമാക്കാരുടെ സ്വന്തം പൊള്ളാച്ചി രാജ
ഇപ്പോഴിതാ, വർഷങ്ങൾക്ക് ശേഷം വീണ്ടും സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുകയാണ് മധുരിമ. മംഗൽഗിരി സ്വദേശിയായ മധുരിമ തൊണ്ണൂറുകളിൽ മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക് ഭാഷാചിത്രങ്ങളിലും സജീവമായിരുന്നു.
View this post on Instagram
View this post on Instagram
മധുരിമയുടെ ആദ്യ ചിത്രമായിരുന്നു ‘മൈ ഡിയർ മുത്തച്ഛൻ’. തിലകൻ, ജയറാം, മുരളി, ഇന്നസെന്റ്, ശ്രീനിവാസൻ, ഉർവശി, കെപിഎസി ലളിത, മാമുക്കോയ, ജോമോൾ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിൽ അണി നിരന്നിരുന്നു.
View this post on Instagram
വർഷങ്ങൾക്കിപ്പുറവും വലിയ മാറ്റമൊന്നുമില്ല മധുരിമയ്ക്ക് എന്നതാണ് ആരാധകരെ അത്ഭുതപ്പെടുത്തുന്നത്. നർത്തകി കൂടിയായ മധുരിമ സമൂഹമാധ്യമങ്ങളിലും ഏറെ സജീവമാണ്. തന്റെ ഡാൻസ് വീഡിയോകളും ചിത്രങ്ങളുമെല്ലാം മധുരിമ ആരാധകർക്കായി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.
View this post on Instagram
View this post on Instagram
View this post on Instagram
ഡാൻസ് സ്കൂൾ നടത്തുകയാണ് മധുരിമ ഇപ്പോൾ. കളരിപ്പയറ്റ്, യോഗ എന്നിവയിലെല്ലാം പ്രാവിണ്യം നേടിയ മധുരിമ തന്റെ 12-ാം വയസ്സു മുതൽ കുച്ചിപ്പുടിയും അഭ്യസിക്കുന്നുണ്ട്.
Read more: മണിചിത്രത്താഴിലെ അല്ലി ഇവിടെയുണ്ട്