പ്രമുഖ നടി മാധുരി ദീക്ഷിതിന്റെ അമ്മ സ്നേഹലത ദീക്ഷിത് അന്തരിച്ചു. 90 വയസ്സായിരുന്നു. ഇന്ന് രാവിലെ 8.40 നായിരുന്നു അന്ത്യം. മുംബൈിലെ വൈകുനാഥ് ദാമിൽ വച്ചാണ് സംസ്കാര ചടങ്ങുകൾ നടക്കുക.
“പ്രിയപ്പെട്ടവർ ചുറ്റും നിൽക്കെ ഞങ്ങളുടെ ആയ് സമാധാനത്തോടെ യാത്രയായി” മാധുരിയുടെ വാക്കുകൾ.
അമ്മയുടെ പിറന്നാൾ ദിവസം മാധുരി പങ്കുവച്ച ചിത്രങ്ങളും കുറിപ്പും ഏറെ ശ്രദ്ധ നേടിയിരുന്നു. “പിറന്നാൾ ആശംസകൾ ആയ്. അമ്മയാണ് മകളുടെ ആത്മ സുഹൃത്തെന്നാണ് പറയാറുള്ളത്. അതു വളരെ ശരിയാണ്. എനിക്കു വേണ്ടി ചെയ്തു തന്ന കാര്യങ്ങൾ, എന്നെ പഠിപ്പിച്ച പാഠങ്ങൾ അതെല്ലാമാണ് അമ്മയിൽ നിന്നുള്ള സ്നേഹ സമ്മാനം” എന്നാണ് മാധുരി കുറിച്ചത്.
‘ജലക് ദിക്കലാജ’ എന്ന റിയാലിറ്റി ഷോയിൽ സജീവമാണ് മാധുരി. 2022 ൽ ‘മജാ മാ’ ആണ് മാധുരി അഭിനയിച്ച അവസാന ചിത്രം. ചിത്രത്തിലെ മാധുരിയുടെ നൃത്ത രംഗം ഏറെ ശ്രദ്ധ നേടിയിരുന്നു.