ബോളിവുഡിന്റെ എവർഗ്രീൻ നായികയാണ് മാധുരി ദീക്ഷിത്. അമേരിക്കയിൽ ഡോക്ടറായ ശ്രീറാം മാധവ് നെനെയാണ് മാധുരിയുടെ ഭർത്താവ്. മാധുരി- ശ്രീറാം ദമ്പതികളുടെ 22-ാം വിവാഹ വാർഷികമായിരുന്നു ഞായറാഴ്ച. മാധുരിയ്ക്ക് ആശംസ അർപ്പിച്ച് നെനെ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
“പ്രപഞ്ചത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ,” എന്നാണ് നെനെ മാധുരിയെ വിശേഷിപ്പിക്കുന്നത്. ” നമ്മൾ ഒന്നിച്ച് ആസ്വദിച്ച 22 വർഷങ്ങളെ കുറിച്ച് ചിന്തിക്കുമ്പോൾ സമയം പറന്നുപോയതുപോലെ തോന്നു. നീയെവിടെയാണോാ അവിടെയാണ് വീട്, അത്ഭുതകരമായ ഈ ജീവിതത്തിനും ഒപ്പം നമ്മളൊന്നിച്ച് കെട്ടിപ്പടുത്ത നമ്മുടെ വീടിനും ഞാനെന്നും കടപ്പെട്ടിരിക്കുന്നു. പ്രപഞ്ചത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീയ്ക്ക്, എന്റെ ആത്മ സുഹൃത്തിന്, എന്റെ എം.ഡിയ്ക്ക്, നല്ല പാതിയ്ക്ക് ജന്മദിനാശംസകൾ… നമ്മളൊന്നിച്ച് ഇനിയുമേറെ വാർഷികങ്ങൾ ഉണ്ടാവട്ടെ,” ശ്രീറാം കുറിക്കുന്നു.
22 മാന്ത്രിക വർഷങ്ങൾ എന്നാണ് തന്റെ വിവാഹജീവിതത്തെ മാധുരി വിശേഷിപ്പിക്കുന്നത് ആരാധകർക്കായി നിരവധി ഫോട്ടോകളും വിഡിയോയും താരം പങ്കു വെച്ചിട്ടുണ്ട്.
നിരവധി പ്രമുഖരാണ് ദമ്പതികൾക്ക് ആശംസകൾ അറിയിച്ചിട്ടുള്ളത്. ” നിങ്ങൾ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ദമ്പതികൾ” ആശംസകൾ എന്ന് പ്രശസ്ത ഗായിക റാപ്പർ രാജകുമാരി കുറിച്ചു. ” ഒരുപാട് അഭിനന്ദനങ്ങൾ നിങ്ങൾക്ക് സമുദിയും സ്നേഹവും സന്തോഷവും ദാമ്പത്യ സന്തോഷവും “. എന്ന് റിതേഷ് ദേശ്മുഖ് കുറിച്ചു. അമൃത ഖാൻവിൽക്കർ, അർജുൻ ബിൽ ജാനി തുടങ്ങിയ പ്രമുഖരും ദമ്പതികൾക്ക് ആശംസ അറിയിച്ചിട്ടുണ്ട്.
‘അബോധ്’ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് മാധുരി ദീക്ഷിത് ചലചിത്ര രംഗത്ത് എത്തുന്നത്. നിരവധി അവാർഡുകൾക്ക് പുറമെ 2008 ൽ മാധുരിയെ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.