‘രാജ സൊൽരത് താൻ സെയ്വാൻ, സെയ്യരത് മട്ടും താൻ സൊൽവാൻ’ (ഈ രാജ പറയുന്നത് മാത്രമേ ചെയ്യും, ചെയ്യുന്നത് മാത്രമേ പറയൂ) – ഇന്നലെ തിയേറ്ററുകളില്‍ എത്തിയ മമ്മൂട്ടിയുടെ വിഷു ചിത്രം ‘മധുരരാജ’യിലെ ഡയലോഗാണിത്. ചിത്രത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായം രേഖപ്പെടുത്താനായി നടന് ഉണ്ണി മുകുന്ദന് ഫേസ്ബുക്കില്‍ കുറിചിരിക്കുന്നതും ഈ വരികള്‍ തന്നെ. ‘മധുരരാജ’യിലെ തകര്‍പ്പന്‍ പെര്ഫോമനസിലൂടെ മമ്മൂക്ക തന്റെ പ്രതിഭ ഒന്ന് കൂടി തെളിയിച്ചിരിക്കുന്നതായും ഉണ്ണി മുകുന്ദന് പറയുന്നു.
“You like fight, I like fight, we like fight, I like fighters… ‘മധുരരാജ’ കണ്ടു. തമാശ, ആക്ഷന്‍, ഇമോഷന് ഒക്കെ ചേര്‍ന്ന രസികന്‍ ചിത്രം. കുട്ടികള്‍ക്കും, കുടുംബങ്ങള്‍ക്കും ഒക്കെ ഇഷ്ടപ്പെടും. മമ്മൂക്കയുടെ മാസ് ഇന്റ്രോ രംഗവും ആക്ഷനുമൊക്കെ ഞാന്‍ ആസ്വദിച്ചു. സിനിമാ പ്രേമികളും ആരാധകരും ഒരുപോലെ ഇഷ്ടപ്പെടും ഈ ചിത്രത്തെ വൈശാഖേട്ടന്റെ മികച്ച സംവിധാനം മറ്റു സംവിധായകര്‍ക്ക് ഒരു ബെഞ്ച് മാര്‍ക്ക് ആവും. അത് പോലെ ഉദയേട്ടന്റെ ഗംഭീര തിരക്കഥ, നടീനടന്മാരുടെ മികച്ച പ്രകടനം എല്ലാം എടുത്തു പറയേണ്ടതാണ്. ‘രാജ സൊൽരത് താൻ സെയ്വാൻ, സെയ്യരത് മട്ടും താൻ സൊൽവാൻ’ എന്ന് മമ്മൂക്ക ഒന്ന് കൂടി തെളിയിച്ചു.”
ഒമ്പതു വർഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി-വൈശാഖ് ടീമിന്റെ തന്നെ ‘പോക്കിരി രാജ’യുടെ രണ്ടാം ഭാഗമായാണ് ‘മധുരരാജ’ എത്തിയിരിക്കുന്നത്. ‘പോക്കിരി രാജ’യിൽ നിന്നും നന്മ രാജയിലേക്കുള്ള യാത്രയാണ് ‘മധുരരാജ’ എന്നും മേക്കിംഗിലും കയ്യടക്കത്തിലും മാസിന്റെ കാര്യത്തിലുമൊക്കെ കൂടുതൽ അപ്ഡേറ്റഡ് ആയാണ് ‘മധുരരാജ’യുടെ വരവ് എന്നും ചിത്രത്തെക്കുറിച്ചുള്ള നിരൂപണങ്ങള്‍ വ്യക്തമാക്കുന്നു.
“രാജ സൊല്ലതുതാൻ സെയ്വ, സെയ്വത് മട്ടും താൻ സൊല്ലുവ- എന്ന മാസ് ഡയലോഗിന്റെ സഞ്ചരിക്കുന്ന ഉദാഹരണമാണ് ‘മധുരരാജ’യിലെ മമ്മൂട്ടി. പറഞ്ഞ വാക്കിന് വില നൽകുന്ന ഒരു ഹീറോയോട് തോന്നുന്ന ബഹുമാനം തന്നെയാണ് രാജയോട് പ്രേക്ഷകനു തോന്നുക. ഒപ്പം കില്ലാടി ഇമേജിനപ്പുറം അയാളുടെ ഇമോഷൻസിനും ബന്ധങ്ങൾക്കുമെല്ലാം പ്രാധാന്യം നൽകുന്നുണ്ട് തിരക്കഥ. തമാശ രംഗങ്ങളിലും സ്റ്റണ്ടിലുമെല്ലാം ഒരുപോലെ തിളങ്ങുകയാണ് താരം. പലപ്പോഴും ഒരു ഒരു സ്പൂഫ് നായകനെ ഓർമ്മിപ്പിക്കുന്നുണ്ട് രാജ എന്ന കഥാപാത്രം. രാജയുടെ തന്നെ ഡയലോഗുകൾ കടമെടുത്താൽ, എവിടേലും ഇടിച്ചു നിൽക്കും വരെ ബെല്ലും ബ്രേക്കുമില്ലാതെ ഓടികൊണ്ടിരിക്കുന്ന ഒരു വണ്ടിയാണ് അയാൾ,” ഇന്ത്യന്‍ എക്സ്പ്രസ്സ് മലയാളത്തിന്റെ നിരൂപണത്തില്‍ ധന്യാ വിളയില്‍ പറയുന്നു
Read more: Mammootty’s Madhuraraja Movie Review: ‘മധുരരാജ’യെന്ന ഉത്സവചിത്രം; റിവ്യൂ