മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം ‘മധുരരാജ’യുടെ മേക്കിങ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തു. ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണവും ഈ മേക്കിങ് വീഡിയോയില്‍ ഉണ്ട്. 2.38 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആണിത്. മമ്മൂട്ടി തന്നെയാണ് വീഡിയോയിലെ ശ്രദ്ധാകേന്ദ്രം.

നൂറുമേനി വിളഞ്ഞ ‘മധുരരാജ’

മേയ് 27 നാണ് ‘മധുരരാജ’ നൂറ് കോടി ക്ലബില്‍ ഇടം പിടിച്ച റിപ്പോര്‍ട്ട് പുറത്തുവന്നത്. ചിത്രം വേൾഡ് വൈഡ് ബോക്സ് ഓഫീസിൽ നിന്നും 104 കോടി കളക്റ്റ് ചെയ്തെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. 45 ദിവസങ്ങൾ കൊണ്ടാണ് ‘മധുരരാജ’ ഈ നേട്ടം കൈവരിച്ചത്. ചിത്രത്തിന്റെ നിർമ്മാതാവായ നെൽസൺ ഐപ്പും റിപ്പോർട്ട് സ്ഥിതീകരിക്കുന്നുണ്ട്.

ഇതോടെ നൂറുകോടി ക്ലബ്ബിൽ ഇടം പിടിക്കുന്ന മൂന്നാമത്തെ ചിത്രമാകുകയാണ് ‘മധുരരാജ’. നൂറുകോടി ക്ലബ്ബിൽ ഇടം പിടിക്കുന്ന ആദ്യ മമ്മൂട്ടി ചിത്രം എന്ന പ്രത്യേകതയും ‘മധുരരാജ’യ്ക്കുണ്ട്.

‘പുലിമുരുകൻ’ എന്ന ചിത്രമാണ് ആദ്യമായി നൂറുകോടി ക്ലബ്ബിൽ കയറിയ മലയാള ചിത്രം. ഈ മാർച്ച് മാസം അവസാനം തിയേറ്ററിലെത്തിയ പൃഥ്വിരാജ് ചിത്രം ‘ലൂസിഫറും’ നൂറു കോടി ക്ലബ്ബിൽ കയറിയിരുന്നു. പിന്നാലെ 200 കോടി കളക്റ്റ് ചെയ്ത് ഏറ്റവും കൂടുതൽ ബോക്സ് ഓഫീസ് കളക്ഷൻ നേടുന്ന ആദ്യ മലയാളചിത്രമാവുകയും ചെയ്തു. ‘പുലിമുരുകൻ’, ‘മധുരരാജ’ എന്നീ ചിത്രങ്ങളിലൂടെ തന്റെ രണ്ടു ചിത്രങ്ങളും നൂറുകോടി ക്ലബ്ബിൽ എത്തിച്ച സംവിധായകനാവുകയാണ് വൈശാഖ്.

madhuraraja movie, മധുരരാജ, madhuraraja movie release, മധുരരാജ റിലീസ്, madhuraraja review, മധുരരാജ റിവ്യൂ, മധുരരാജ നിരൂപണം, mammootty madhuraraja movie, മമ്മൂട്ടി മധുരരാജ, madhuraraja review, madhuraraja critics review, മധുരരാജ റേറ്റിംഗ്, madhuraraja movie review, madhuraraja movie audience review, madhuraraja movie public review, mammootty, jagapati babu, jai, anna rajan, anusree, malayalam movies, malayalam cinema, entertainment, movie review, ഫിലിം ന്യൂസ്, സിനിമാ വാര്‍ത്ത, film news, കേരള ന്യൂസ്‌, കേരള വാര്‍ത്ത, kerala news, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, malayalam news, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

‘പോക്കിരിരാജ’യുടെ രണ്ടാം ഭാഗമായി ഒരുങ്ങിയ ‘മധുരരാജ’ വൻതാരനിരയോടെയാണ് തിയേറ്ററുകളിലെത്തിയത്. പോക്കിരി രാജ റിലീസ് ചെയ്ത് ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മധുരരാജ എത്തിയത്. മമ്മൂട്ടിയെ കൂടാതെ ജയ്, ജഗപതി ബാബു, സിദ്ദിഖ്, വിജയരാഘവൻ, നെടുമുടി വേണു, സലിം കുമാർ, സുരാജ് വെഞ്ഞാറമൂട്, അനുശ്രീ, ഷംന കാസിം, അന്ന രേഷ്മ, മഹിമ നമ്പ്യാര്‍, അജു വര്‍ഗീസ്, നരെയ്ൻ, രമേശ് പിഷാരടി, കലാഭവന്‍ ഷാജോണ്‍, ജോണ്‍ കൈപ്പള്ളില്‍, സന്തോഷ് കീഴാറ്റൂര്‍, തെസ്നി ഖാന്‍, പ്രിയങ്ക, ബിജു കുട്ടന്‍, നോബി, ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു.

Read More: ‘മോഹമുന്തിരി’ എത്തി; മധുരരാജയിലെ സണ്ണി ലിയോണിന്റെ ഐറ്റം ഡാൻസ്, വീഡിയോ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook