scorecardresearch

Madhura Manohara Moham Movie OTT: മധുര മനോഹര മോഹം ഒടിടിയിൽ

Madhura Manohara Moham Movie OTT: സിനിമ പ്രേമികൾ ഏറെ നാളായി കാത്തിരുന്ന 'മധുര മനോഹര മോഹം' ഒടിടിയിലെത്തി

Madhura Manohara Moham Movie OTT: സിനിമ പ്രേമികൾ ഏറെ നാളായി കാത്തിരുന്ന 'മധുര മനോഹര മോഹം' ഒടിടിയിലെത്തി

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Madhura Manohara Moham OTT | Madhura Manohara Moham OTT Platform | Madhura Manohara Moham review

Madhura Manohara Moham Movie OTT: സിനിമ പ്രേമികൾ ഏറെ നാളായി കാത്തിരുന്ന 'മധുര മനോഹര മോഹം' ഒടിടിയിലെത്തി. തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ചിത്രത്തിനായി ഏറെ നാളായി കാത്തിരിക്കുകയായിരുന്നു ഒടിടി പ്രേമികൾ. തിയേറ്റർ റിലീസിനു ശേഷം 2 മാസം പിന്നിട്ടാണ് ചിത്രം ഒടിടിയിൽ എത്തിയത്.

Advertisment

ഷറഫുദ്ദീൻ, സൈജു കുറുപ്പ്, രജീഷ വിജയൻ, ആർഷ ബൈജു തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം ജൂൺ 16നാണ് തിയേറ്ററുകളിൽ എത്തിയത്. പ്രശസ്ത കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യർ ആദ്യമായി സംവിധാനം ചെയ്ത ചിത്രം കേരളത്തിൽ നിന്നു മാത്രം 7 കോടിയോളം രൂപ കളക്റ്റ് ചെയ്തിരുന്നു. ആകെ 9.8 കോടി ചിത്രം നേടിയെന്നാണ് റിപ്പോർട്ട്.

മഹേഷ് ഗോപാലും ജയ് വിഷ്ണുവും ചേർന്ന് തിരക്കഥയെഴുതിയ 'മധുര മനോഹര മോഹം' ഒരു അമ്മയും മൂന്ന് സഹോദരങ്ങളും അടങ്ങുന്ന ഒരു കുടുംബത്തെ ചുറ്റിപ്പറ്റിയുള്ള കഥയാണ് പറയുന്നത്. ബിന്ദു പണിക്കർ അമ്മയായി എത്തുമ്പോൾ ഷറഫുദ്ദീൻ, രജിഷ വിജയൻ, പുതുമുഖം മീനാക്ഷി എന്നിവരാണ് മക്കളായി അഭിനയിക്കുന്നത്. വിജയ രാഘവന്‍, ബിന്ദു പണിക്കര്‍, അല്‍ത്താഫ് സലിം, ബിജു സോപാനം, സുനില്‍ സുഖദ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. അവതരിപ്പിച്ചിരിക്കുന്നത്.

ഹരിനാരായണന്റെ വരികൾക്ക് ഹിഷാം അബ്ദുൾ വഹാബ് സംഗീതം നൽകിയിരിക്കുന്നു. അപ്പു ഭട്ടതിരി, മാളവിക വി.എന്‍ എന്നിവരാണ് ചിത്രത്തിന്റെ എഡിറ്റിംഗ്.

Advertisment

ഹൈറിച്ച് ഒടിടിയിലാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. ഹൈറിച്ച് (എച്ച്ആർ) ഒടിടി ​ഗൂ​ഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്.

New Release Rajisha Vijayan OTT Malayalam Films

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: