/indian-express-malayalam/media/media_files/2026/01/16/manju-warrier-madhu-warrier-2026-01-16-12-52-06.jpg)
മലയാള സിനിമയിലെ പ്രിയപ്പെട്ട താരസഹോദരങ്ങളാണ് മഞ്ജു വാര്യരും മധു വാര്യരും. അഭിനയത്തിലും നൃത്തത്തിലും മഞ്ജു കൊടുമുടി കയറുമ്പോൾ, അഭിനയത്തിന് പിന്നാലെ സംവിധാനത്തിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് മധു വാര്യർ. ഇപ്പോഴിതാ തന്റെ അനിയത്തിയെക്കുറിച്ചുള്ള മധുവിന്റെ അഭിമാനമുണർത്തുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
Also Read: താൻ വെട്ടിയത് കാരണവരുടെ ഡമ്മിക്കിട്ടാണെന്ന് അറിഞ്ഞ നാഗവല്ലി കട്ട കലിപ്പിലാണ്; വീഡിയോ
മഞ്ജുവിന്റെ ജീവിതത്തോടുള്ള കാഴ്ചപ്പാടും എടുക്കുന്ന തീരുമാനങ്ങളുമാണ് തന്നെ ഏറ്റവുമധികം അത്ഭുതപ്പെടുത്തുന്നതെന്ന് മധു വാര്യർ പറയുന്നു. "എനിക്ക് എപ്പോഴും വലിയ അഭിമാനമാണ് അവളെക്കുറിച്ച്. പലപ്പോഴും ഞാൻ ചിന്തിക്കാറുണ്ട്, ഇത് എന്റെ അനിയത്തി തന്നെയാണോ എന്ന്? എന്നേക്കാൾ എത്രയോ പക്വതയുള്ള, ധീരമായ തീരുമാനങ്ങളാണ് അവൾ എടുക്കുന്നത്," മധു വാര്യർ വെളിപ്പെടുത്തി.
Also Read: ആ വാൾടർ മമ്മൂട്ടിയല്ലേ? ആകാംക്ഷ ഉണർത്തി ചത്താ പച്ച ട്രെയിലർ
"ഒരു ദിവസം പറയുന്നു എനിക്ക് ഡ്രൈവിംഗ് പഠിക്കണം.ഡ്രൈവിംഗ്, ബൈക്ക്, സ്വിമ്മിംഗ് കുറേ കാര്യങ്ങളുണ്ടായിരുന്നു. അതൊക്കെ ഓരോന്നായി ചെയ്തു തീർത്തു. ബക്കറ്റ് ലിസ്റ്റ് കംപ്ലീറ്റാക്കുകയാണ്. ചാക്കോച്ചനും പിഷാരടിയുമൊക്കെ അടങ്ങുന്ന അവരുടെ ഒരു ഗ്രൂപ്പ് ഉണ്ട്. അവരിപ്പോൾ നോർത്തേൺ ലൈറ്റ്സ് കാണാൻ പോവാൻ റെഡിയായി കൊണ്ടിരിക്കാണ്. ഇഷ്ടമുള്ളതൊക്കെ ചെയ്യുക എന്നതാണ് മഞ്ജുവിന്റെ രീതി," മധു വാര്യരുടെ വാക്കുകളിങ്ങനെ.
നടനായി മലയാളികളുടെ മനസ്സിൽ ഇടം നേടിയ മധുവാര്യർ സംവിധാനരംഗത്തേക്ക് കടന്നത് 'ലളിതം സുന്ദരം' എന്ന ചിത്രത്തിലൂടെയായിരുന്നു. ബിജു മേനോനും മഞ്ജുവാര്യരുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
‘ദ ക്യാമ്പസ്’ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാളസിനിമയിൽ മധു വാര്യരുടെ അരങ്ങേറ്റം. ഇരുപതോളം ചിത്രങ്ങളിൽ അഭിനയിച്ച മധു വാര്യർ നിർമ്മാതാവായും പ്രവർത്തിച്ചിരുന്നു. പി. സുകുമാറിനൊപ്പം ചേർന്ന് കളർ ഫാക്ടറി എന്നൊരു പ്രൊഡക്ഷൻ ഹൗസും നടത്തിയ മധു വാര്യർ ‘സ്വ.ലേ’, ‘മായാമോഹിനി’ എന്നിങ്ങനെ രണ്ടു ചിത്രങ്ങളും നിർമ്മിച്ചിരുന്നു. അടുത്തിടെ സർവ്വംമായ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ തിരിച്ചുവരവ് നടത്തിയിരുന്നു മധു വാര്യർ.
Also Read: ഉർവശിയ്ക്കും കമൽഹാസനുമൊപ്പമുള്ള ചിത്രവുമായി കുഞ്ഞാറ്റ; കമന്റുമായി മനോജ് കെ ജയൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us