Latest News
കോവിഡ്: പ്രതിദിന കേസുകളിൽ മുന്നിൽ കേരളം
ലോക്ക്ഡൗൺ ഇളവുകൾ ആൾക്കൂട്ടങ്ങൾക്ക് ഇടയാകരുത്, കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
പ്രവാസികള്‍ക്കു പുതുക്കിയ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നാളെ മുതല്‍; ബാച്ച് നമ്പറും തിയതിയും ചേര്‍ക്കും
ന്യൂസിലൻഡിന് ടോസ്; ഇന്ത്യയെ ബാറ്റിങിനയച്ചു
ഇന്ത്യയുടെ മിൽഖ, മിൽഖയുടെ ഇന്ത്യ
സുധാകരന്റെ കത്തി പരാമര്‍ശം വേദനിപ്പിക്കുന്നത്, മാപ്പ് പറയണം: ഫ്രാന്‍സിസിന്റെ മകന്‍

ഞാനറിയുന്ന ഏറ്റവും ശക്തയായ സ്ത്രീ; പ്രിയപ്പെട്ടവൾക്ക് ആശംസകളുമായി മാധവൻ

1991ൽ മഹാരാഷ്ട്രയില്‍ വച്ചു നടന്ന പബ്ലിക് സ്പീക്കിങ് വര്‍ക്ക്‌ഷോപ്പിനിടെയാണ് മാധവനും സരിതയും പരിചയപ്പെടുന്നത്

Madhavan, മാധവൻ, Madhavan wife birthday, madhavan family, Madhavan wedding anniversary, മാധവൻ വിവാഹ വാർഷികം, Madhavan wife saritha

പ്രിയപ്പെട്ടവളുടെ ജന്മദിനത്തിൽ ഹൃദയസ്പർശിയായൊരു കുറിപ്പ് പങ്കുവയ്ക്കുകയാണ് നടൻ മാധവൻ. ഇൻസ്റ്റഗ്രാമിലാണ് ഭാര്യ സരിത ബിർജേയ്ക്ക് ആശംസകൾ അറിയിച്ചുകൊണ്ടുള്ള കുറിപ്പ് മാധവൻ ഷെയർ ചെയ്തത്. “എനിക്കറിയാവുന്ന ഏറ്റവും കരുതലുള്ള, നിശ്ചയദാർഢ്യമുള്ള, ശക്തയായ സ്ത്രീ…. ഭാഗ്യവശാൽ അവളെന്റെ ജീവിതത്തിലെ പ്രണയം കൂടിയാണ്. എന്റെ പ്രണയമേ ജന്മദിനാശംസകൾ,” മാധവൻ കുറിക്കുന്നു.

1991ൽ മഹാരാഷ്ട്രയില്‍ വച്ചു നടന്ന പബ്ലിക് സ്പീക്കിങ് വര്‍ക്ക്‌ഷോപ്പിനിടെയാണ് മാധവനും സരിതയും പരിചയപ്പെടുന്നത്. പിന്നീട് സരിത എയർ ഹോസ്റ്റസ് ആകുകയായിരുന്നു. അതിനു ശേഷമാണ് ഇരുവരും പ്രണയത്തിലാകുന്നത്. മാധവനും സരിതയും 1999 ലായിരുന്നു വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു ഇരുവരുടെയും. ഇവർക്ക് വേദാന്ത് എന്ന മകനുണ്ട്.

View this post on Instagram

Wish you all a very happy Valentine’s Day folks .

A post shared by R. Madhavan (@actormaddy) on

വിവാഹശേഷം 2000ത്തിലാണ് മാധവന്‍ ആദ്യമായി നായകനായ മണിരത്‌നം ചിത്രം ‘അലൈപായുതേ’ റിലീസാകുന്നത്. ആദ്യചിത്രത്തിലൂടെ തന്നെ മാധവൻ തെന്നിന്ത്യ മുഴുവന്‍ ആരാധിക്കുന്ന താരമായി.

മാധവന്റെ മിക്ക ചിത്രങ്ങളിലും കോസ്റ്റ്യൂം ഡിസൈനറായി സരിത പ്രവര്‍ത്തിച്ചിരുന്നു. 2005ലാണ് ഇരുവര്‍ക്കും മകന്‍ വേദാന്ത് ജനിക്കുന്നത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Madhavan wife saritha birthday wish photo

Next Story
‘നിങ്ങൾ സഹായിച്ചാലേ അദ്ദേഹത്തിന് ജീവൻ നിലനിർത്താനാകൂ’: സാമ്പത്തിക സഹായം തേടി നടൻ ഫറാസ് ഖാന്റെ കുടുംബംfaraaz khan, faraaz khan health, faraaz khan movies, faraaz khan icu, pooja bhatt faraaz khan, actor faraaz khan, pooja bhatt twitter, faraaz khan financial help
The moderation of comments is automated and not cleared manually by malayalam.indianexpress.com