കുട്ടികൾക്ക് സൗജന്യ ക്ലാസെടുത്ത് സരിത, അവൾക്ക് മുന്നിൽ ഞാൻ എത്ര ചെറുതെന്ന് മാധവൻ

സരിത ക്ലാസെടുക്കുന്ന വീഡിയോയും മാധവൻ പങ്കുവച്ചിട്ടുണ്ട്

Madhavan, മാധവൻ, Madhavan wife, Madhavan saritha photo, Madhavan wife saritha, മാധവന്റെ ഭാര്യ സരിത, ie malayalam, ഐഇ മലയാളം

ലോക്ക്ഡൗൺകാലത്തെ വിരസതയെ തന്റെ ചുറ്റുമുള്ളവർക്ക് ഗുണകരമായി മാറ്റിയിരിക്കുകയാണ് നടൻ മാധവന്റെ ഭാര്യ സരിത. കുട്ടികൾക്ക് സൗജന്യമായി ക്ലാസെടുക്കുകയാണ് സരിത. “അവൾക്ക് മുന്നിൽ ഞാൻ എത്ര ചെറുതാണ്,” എന്ന ക്യാപ്ഷനോടെ മാധവൻ തന്നെയാണ് ഈ വീഡിയോ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കു വച്ചത്.

വളരെ കരുത്തയായ, നിശ്ചയദാർഢ്യമുള്ള, ഡൈനാമിക് ആയ വ്യക്തിയെന്നാണ് സരിതയുടെ കഴിഞ്ഞ ജന്മദിനത്തിൽ മാധവൻ പങ്കുവച്ച കുറിപ്പിൽ വിശേഷിപ്പിക്കുന്നത്.

1991ൽ മഹാരാഷ്ട്രയില്‍ വച്ചു നടന്ന പബ്ലിക് സ്പീക്കിങ് വര്‍ക്ക്‌ഷോപ്പിനിടെയാണ് മാധവനും സരിതയും പരിചയപ്പെടുന്നത്. പിന്നീട് സരിത എയർ ഹോസ്റ്റസ് ആകുകയായിരുന്നു. അതിനു ശേഷമാണ് ഇരുവരും പ്രണയത്തിലാകുന്നത്. മാധവനും സരിതയും 1999 ലായിരുന്നു വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു ഇരുവരുടെയും. ഇവർക്ക് വേദാന്ത് എന്ന മകനുണ്ട്.                          

വിവാഹശേഷം 2000ത്തിലാണ് മാധവന്‍ ആദ്യമായി നായകനായ മണിരത്‌നം ചിത്രം ‘അലൈപായുതേ’ റിലീസാകുന്നത്. ആദ്യചിത്രത്തിലൂടെ തന്നെ മാധവൻ തെന്നിന്ത്യ മുഴുവന്‍ ആരാധിക്കുന്ന താരമായി.          

മാധവന്റെ മിക്ക ചിത്രങ്ങളിലും കോസ്റ്റ്യൂം ഡിസൈനറായി സരിത പ്രവര്‍ത്തിച്ചിരുന്നു.

Read more: ഞാനറിയുന്ന ഏറ്റവും ശക്തയായ സ്ത്രീ; പ്രിയപ്പെട്ടവൾക്ക് ആശംസകളുമായി മാധവൻ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Madhavan wife sarith taking free tuition for kids video

Next Story
‘തളരരുത് സിദ്ധാർഥ്’; പിന്തുണയുമായി പാർവതി തിരുവോത്ത്
The moderation of comments is automated and not cleared manually by malayalam.indianexpress.com