Latest News
ബോക്സിങ്ങിൽ ഇന്ത്യയുടെ ലവ്‌ലിന ബോര്‍ഗോഹെയ്‌ന് വെങ്കലം

മോഹന്‍ലാല്‍ അല്ല, നമ്പിനാരായണനാകാന്‍ മാധവന്‍

തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ 25 വയസ് മുതല്‍ 75 വയസ് വരെയുള്ള നമ്പി നാരായണന്റെ ജീവിതമാണ് പകര്‍ത്തുന്നത്.

Mohanlal, Madhavan

ഐഎസ്ആര്‍ഒ ചാരക്കേസില്‍ ആരോപണവിധേയനായ ശാസ്ത്രജ്ഞന്‍ നമ്പിനാരായണന്റെ ജീവിതം സിനിമയാക്കാനുള്ള തയ്യാറെടുപ്പിലാണ് നവാഗതനായ ആനന്ദ് മഹാദേവന്‍. മോഹന്‍ലാലിനെ ആയിരുന്നു നേരത്തേ നമ്പി നാരായണന്റെ കഥാപാത്രമാകാന്‍ പരിഗണിച്ചിരിക്കുന്നത്. എന്നാല്‍ തെന്നിന്ത്യന്‍ നടന്‍ മാധവന്‍ നമ്പിനാരാണനാകും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ 25 വയസ് മുതല്‍ 75 വയസ് വരെയുള്ള നമ്പി നാരായണന്റെ ജീവിതമാണ് പകര്‍ത്തുന്നത്. അതിനായി രൂപത്തില്‍ ഏറെ മാറ്റങ്ങള്‍ വരുത്തും. ശരീരഭാരത്തിലും മാറ്റം വരുത്തും. ഇത്തരം മാറ്റങ്ങള്‍ വരുത്തുന്നതിനായി ഉപദേശങ്ങള്‍ തേടാന്‍ മാധവന്‍ ആമിര്‍ ഖാനുമായി കൂടിക്കാഴ്ച നടത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ സിനിമയില്‍ അഭിനയിച്ചു തുടങ്ങുന്നതിനു മുന്നോടിയായി നമ്പി നാരായണനെ നേരിട്ട് കാണാന്‍ മാധവന്‍ തിരുവനന്തപുരത്തേക്ക് എത്തുന്നുണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

തമിഴ്‌നാട്ടിലും കേരളത്തിലും നിരവധി ആരാധകരുള്ള താരമാണ് മാധവന്‍. മാധവന്‍ അഭിനയിച്ച് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ‘വിക്രം വേദാ’ തമിഴ്‌നാട്ടില്‍ എന്ന പോലെ കേരളത്തിലും മികച്ച വിജയം സ്വന്തമാക്കിയിരുന്നു.

1994ലാണ് നമ്പി നാരായണന്‍ ചാരക്കേസില്‍ ആരോപണവിധേയനാകുന്നത്. പിന്നീട് നിരപരാധിയാണെന്ന് തെളിയുകയും അദ്ദേഹത്തിന് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിക്കുകയും ചെയ്തു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Madhavan to play scientist nambi narayanan in a biopic

Next Story
“ഫൊട്ടോഗ്രാഫറി”ലെ മണി നായകനാകുന്ന “ഉടലാഴത്തിന്റെ” ചിത്രീകരണം പൂർത്തിയായിmani in udalazham film
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express