‘മാര’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ ട്രെയ്ലറിനു ശബ്ദം നല്‍കിയതിനു ദുല്‍ഖര്‍ സല്മാന് നന്ദി അറിയിച്ചു നടന് മാധവന്. ‘ചാര്‍ളി’ എന്ന മലയാളം സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ റീമേക്ക് ആണ് ‘മാര.’ മലയാളത്തില്‍ ദുല്‍ഖര്‍ സല്മാന് അവതരിപ്പിച്ച കേന്ദ്ര കഥാപാത്രം ചാര്‍ളിയെ തമിഴില്‍ അവതരിപ്പിക്കുന്നത് മാധവനാണ്.
“മനോഹരമായി വോയിസ് ഓവർ സമ്മാനിച്ചതിന് നന്ദി സഹോദരാ, എന്നെങ്കിലും ഒരിക്കൽ നിനക്ക് ഈ ഉപകാരം തിരിച്ചു നൽകാൻ കഴിയുമെന്ന് ഞാൻ കരുതുന്നു. നന്ദി ദുൽഖർ,” വീഡിയോ സന്ദേശത്തിൽ മാധവൻ പറയുന്നു.
To my bro @dulQuer .. Thanks sooo much man . #maaraworldpremiereonamazonprime
@pramodfilmsnew @ShrutiNallappa @ShraddhaSrinath @PrimeVideoIN f pic.twitter.com/7E0rC9C6dc— Ranganathan Madhavan (@ActorMadhavan) January 5, 2021
ആര്. മാധവനും ശ്രദ്ധ ശ്രീനാഥുമാണ് ‘മാര’യില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിക്രം വേദയാണ് ഇരുവരും ഒന്നിച്ച അവസാന സിനിമ. ‘ചാര്‍ളി’യെ പോലെ മാരയും ഒരു മുഴുനീള പ്രണയചിത്രമാണെന്നാണ് റിപ്പോർട്ട്. നവാഗതനായ ദിലീപ് കുമാറാണ് ‘മാര’ സംവിധാനം ചെയ്യുന്നത്. ഭുവൻ ശ്രീനിവാസൻ ഛായാഗ്രഹണവും ജിബ്രാൻ സംഗീതവും നിർവഹിച്ചിരിക്കുന്ന ‘മാര’ ജനുവരി എട്ടിനാണ് ആമസോണ്‍ പ്രെെമിൽ റിലീസ് ചെയ്യുന്നത്.
Read more: ദുൽഖർ പുലിയാടാ എന്ന് നെറ്റ്ഫ്ലിക്സ്; അതൊക്കെയിരിക്കട്ടെ കാര്യം പറ എന്ന് ആരാധകർ
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook